|    Dec 14 Fri, 2018 4:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജലീലിനെ വേട്ടയാടുന്നത് മുസ്‌ലിംലീഗ് ഗൂഢാലോചന: ഐഎന്‍എല്‍

Published : 16th November 2018 | Posted By: kasim kzm

കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെ വ്യക്തിപരമായി വേട്ടയാടാനുള്ള മുസ്‌ലിംലീഗിന്റെ കൊണ്ടുപിടിച്ച ശ്രമം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ ടി അബ്ദുല്‍വഹാബും ജന. സെക്രട്ടറി കാസിം ഇരിക്കൂറും.
ലോക്‌സഭാ തിരഞ്ഞെടുപ്പി ല്‍ പൊന്നാനി മണ്ഡലത്തില്‍ കെ ടി ജലീല്‍ ഇടതുസ്ഥാനാര്‍ഥി ആയേക്കുമെന്ന കിംവദന്തി പോലും ലീഗിനെ വിളറിപിടിപ്പിച്ചിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ത്രാണിയില്ലാത്ത കാലഹരണപ്പെട്ട ലീഗ് നേതൃത്വമാണ് കുട്ടിക്കുരങ്ങന്‍മാരെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത്. പ്രബുദ്ധ കേരളം ഇതെല്ലാം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.
യൂത്ത്‌ലീഗിന്റെ ജലീല്‍ വിരുദ്ധ കാംപയിന്‍ സംഘടനയിലെ രൂക്ഷമായ അന്തഛിദ്രത മറച്ചുപിടിക്കാനുള്ള വിലകുറഞ്ഞ അടവ് മാത്രമാണെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss