|    Nov 13 Tue, 2018 10:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജലീലിനെ മന്ത്രിസഭയില്‍ തരംതാഴ്ത്തിയിട്ടില്ല: എളമരം കരീം

Published : 12th August 2018 | Posted By: kasim kzm

കോഴിക്കോട്: മന്ത്രിസഭാ അഴിച്ചുപണിയില്‍ മന്ത്രി കെ ടി ജലീലിനെ തരംതാഴ്ത്തിയെന്ന പ്രചാരണം ശരിയല്ലെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി. കൂടുതല്‍ പദവി നല്‍കി അദ്ദേഹത്തെ ഉയര്‍ത്തുകയാണ് ചെയ്തതെന്നു കരീം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിനെ രണ്ടായി വിഭജിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ജലീലിനു നല്‍കിയത്. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിലെല്ലാം ഉന്നത വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം എന്നിങ്ങനെ വിദ്യാഭ്യാസ വകുപ്പിനെ രണ്ടായി നേരത്തേ തന്നെ വിഭജിച്ചിരുന്നു. കേരളത്തില്‍ മാത്രമായിരുന്നു ഒരു വകുപ്പായി തുടര്‍ന്നത്. ഇ പി ജയരാജന്‍ തിരിച്ചുവരുന്നത് മന്ത്രിസഭയ്ക്ക് കൂടുതല്‍ കരുത്തു നല്‍കും. മതന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പുതിയ പാര്‍ട്ടിയുടെ ആവശ്യം ഇപ്പോള്‍ ഇല്ല. ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും ഒരു രാഷ്ട്രീയ പിന്തുണയും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വീകരിക്കില്ലെന്നു പറഞ്ഞ കരീം അത്തരത്തിലുള്ള പ്രാദേശിക ധാരണയ്‌ക്കെതിരേ നടപടിയെടുക്കുമെന്നും പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss