|    Nov 19 Mon, 2018 2:51 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ജലീലിനെ പുറത്താക്കിയില്ലെങ്കില്‍ ഗവര്‍ണറെ സമീപിക്കും: മുസ്‌ലിം ലീഗ്‌

Published : 7th November 2018 | Posted By: kasim kzm

കോഴിക്കോട്: നിയമവും ചട്ടവും ലംഘിച്ച് ബന്ധുവിനെ നിയമിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ ടി ജലീലിനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ സമീപിക്കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. യോഗ്യത തിരുത്തി ഡെപ്യൂട്ടേഷനില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ നിയമിച്ചത് വ്യക്തമായ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.
നിയമപ്രകാരം മന്ത്രിയുടെ ബന്ധുവിന് സ്ഥാനത്തിന് യോഗ്യതയില്ല. ഡയറക്ടര്‍ ബോര്‍ഡ് ഇളവ് തീരുമാനിക്കാതെയും അറിയാതെയുമാണ് ബന്ധുവിന് യോഗ്യതയ്ക്ക് അനുസരിച്ച് ഇളവ് വരുത്തിയത്. ഇ പി ജയരാജന്റെ ബന്ധുനിയമനം വിവാദമായ പശ്ചാത്തലത്തില്‍ മന്ത്രിയുടെ ബന്ധു ഇന്റര്‍വ്യൂവില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ജനറല്‍ മാനേജര്‍ തസ്തിക ഒഴിച്ചിട്ട് ഡെപ്യൂട്ടേഷനില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനായ അദീബിനെ ഡയറക്ടര്‍ ബോര്‍ഡ് പോലും അറിയാതെ നിയമിച്ച മന്ത്രി, തസ്തിക സ്ഥിരപ്പെടുത്താനാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉന്നതതല നിയമനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകാരമുള്ള സാങ്കേതികവിദഗ്ധരുടെ ശുപാര്‍ശയനുസരിച്ചു മാത്രമേ നടത്താവൂ എന്ന മന്ത്രിസഭാ തീരുമാനം ലംഘിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാതെ ഒളിച്ചോടുകയാണ്. യോഗ്യതയില്ലെന്നു പറഞ്ഞു തള്ളിയ അപേക്ഷകരുടെ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ മന്ത്രിയുടെ വാദം കളവാണെന്ന് കൂടുതല്‍ ബോധ്യപ്പെടും. നിയമപരമായും ധാര്‍മികപരമായും അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ട മന്ത്രയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ ഗവര്‍ണറെ സമീപിക്കുന്നതോടൊപ്പം നിയമപരമായും രാഷ്ട്രീയമായും മുന്നോട്ടു പോവുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss