|    Nov 21 Wed, 2018 1:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജലീലിനെതിരേ സമഗ്രാന്വേഷണം വേണം: ചെന്നിത്തല

Published : 11th November 2018 | Posted By: kasim kzm

കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ എല്ലാം അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്. ഇത്രയൊക്കെ അഴിമതി നടത്താന്‍ ഒരു മന്ത്രിക്കെങ്ങനെ ധൈര്യംവന്നെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ബ്രൂവറി, ഡിസ്റ്റിലറിയുമായി ബന്ധപ്പെട്ട അഴിമതി അതുമായി ബന്ധപ്പെട്ട ഉത്തരവ് അത് പിന്‍വലിച്ചുവെന്നതു കൊണ്ടു മാത്രം തീരുന്നില്ല. അതിനു പിന്നാലെ അതേ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിക്കെതിരേ ഇപ്പോള്‍ അര ഡസനിലധികം ആരോപണങ്ങള്‍ വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സംരക്ഷണമുള്ളതു കൊണ്ടാണ് കെ ടി ജലീല്‍ മന്ത്രിയെന്ന നിലയില്‍ ഇത്രയും വലിയ അഴിമതി നടത്തിയിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
ബന്ധുനിയമനം നടത്തിയതിനെ തുടര്‍ന്നു മന്ത്രി സ്ഥാനം രാജിവച്ച ഇ പി ജയരാജനെ പിന്നീട് തിരിച്ചെടുത്തതു വഴി മറ്റെല്ലാ മന്ത്രിമാര്‍ക്കും ഇപ്പോള്‍ ബന്ധുക്കളെ നിയമിക്കാനുള്ള ധൈര്യം ലഭിച്ചിരിക്കുകയാണ്. ആര്‍ക്കും അഴിമതി നടത്താനുള്ള ലൈസന്‍സാണ് ഇ പി ജയരാജനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുത്തതു വഴി മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അഴിമതി സര്‍ക്കാരായി അധപ്പതിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അഴിമതി നടത്തുന്ന കാര്യത്തില്‍ കേരളത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള എല്ലാ മന്ത്രിമാരെയും കവച്ചുവയ്ക്കുകയാണ് പിണറായി വിജയന്‍ മന്ത്രിസഭ—യിലെ മന്ത്രിമാര്‍. മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയുമുണ്ട്.
ജലീല്‍ പറയുന്ന എല്ലാ മറുപടിയും കുറ്റസമതം പോലെയാണ്. ഇത്തരത്തിലുള്ള ഒരു മന്ത്രിയെ സംരക്ഷിച്ചുനിര്‍ത്താന്‍ എന്തു ബാധ്യതയാണ് സര്‍ക്കാരിനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss