|    Oct 22 Sun, 2017 8:44 am

ജലാശയങ്ങളെ മലിനമുക്തമാക്കുക; എസ്ഡിപിഐ ശുചിത്വ വാരാചരണം ഇന്നുമുതല്‍

Published : 30th September 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ഇന്നു മുതല്‍ ഒക്ടോബര്‍ അഞ്ചു വരെ ജില്ലയില്‍ ശുചിത്വവാരം ആചരിക്കാന്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ജലാശയങ്ങളെ മലിനമുക്തമാക്കുക എന്ന സന്ദേശവുമായാണ് വാരാചരണം. നഗരങ്ങളോടു ചേര്‍ന്ന ജലാശയങ്ങള്‍ അപകടകരമായ തോതില്‍ മലിനീകരിക്കപ്പെടുന്നതായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു. ജലസ്രോതസ്സുകളില്‍ മാലിന്യം വലിച്ചെറിയുന്നതു ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും 10,000 മുതല്‍ 25,000 രൂപ വരെ പിഴയും ഈടാക്കാം. ശക്തമായ നിയമങ്ങളുണ്ടായിട്ടും അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതാണ് ജലാശയങ്ങള്‍ മലിനീകരിക്കപ്പെടാന്‍ കാരണമെന്നു യോഗം വിലയിരുത്തി. ഓരോ വര്‍ഷവും ജില്ലയില്‍ ജലക്ഷാമം രൂക്ഷമാവുകയാണ്. സംസ്ഥാനത്ത് തന്നെ ഇത്തവണത്തെ കാലവര്‍ഷത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. ഈ സാഹചര്യത്തില്‍ അവശേഷിക്കുന്ന ജലാശയങ്ങളെങ്കിലും സംരക്ഷിക്കേണ്ടതുണ്ട്. ശുചിത്വവാരത്തോടനുബന്ധിച്ച് മലിനമാക്കപ്പെട്ട ജലസ്രോതസ്സുകള്‍ വൃത്തിയാക്കുന്നതിനും ജലാശയങ്ങളുടെ സംരക്ഷണത്തെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നു യോഗം അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി, ജനറല്‍ സെക്രട്ടറി എന്‍ ഹംസ, വൈസ് പ്രസിഡന്റ് ഉസ്മാന്‍ കുണ്ടാല, സെക്രട്ടറി അഡ്വ. അയ്യൂബ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക