|    Mar 23 Thu, 2017 7:56 pm
FLASH NEWS

ജലാശയങ്ങളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കാന്‍ അധികൃതര്‍ മുന്നോട്ടു വരണം: എസ് ഡിപിഐ

Published : 21st March 2017 | Posted By: fsq

 

എടപ്പാള്‍: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന തവനൂര്‍ മണ്ഡലവത്തില്‍ അവശേഷിക്കുന്ന ജലാശയങ്ങളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കാന്‍ ഇനിയെങ്കിലും അധികൃതര്‍ രംഗത്ത് വരണമെന്ന് എസ്ഡിപിഐ തവനൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഭാരതപ്പുഴയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന തവനൂര്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ട മോടുമ്പോള്‍ ഇതിനൊരു പരിഹാരം കാണുന്നതിനു ഭരണം കയ്യാളുന്നവര്‍ തയ്യാറാവാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുന്നതിനായി ലോകജാലക ദിനമായ 22ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജലാശയങ്ങള്‍ വൃത്തിയാക്കി അതിലെ വെള്ളം പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ ശുദ്ധീകരണ ജോലികള്‍ നടത്തും. ഇതിന് മണ്ഡലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കും.
മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് മരക്കാര്‍ രാങ്ങാട്ടൂര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി റഹീസ് പുറത്തൂര്‍, ടി എ അബ്ദുല്ലക്കുട്ടി, അഷ്‌റഫ് മറവഞ്ചേരി, മുസ്തഫ തങ്ങള്‍, ഖാദര്‍ മംഗലം സംസാരിച്ചു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക