|    Sep 21 Thu, 2017 4:57 am

ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവം; സമഗ്രമായ അന്വേഷണം വേണമെന്ന്

Published : 30th September 2016 | Posted By: Abbasali tf

ചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും വെള്ളം പുറത്തുപോകുന്ന പൈപ്പില്‍ കല്ലുരല്‍ സ്ഥാപിക്കുകയും കോണ്‍ക്രീറ്റ് നിറച്ച് തടസ്സപ്പെടുത്തുകയും അത്യുഗ്രസ്‌ഫോടകശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കിന്റെ വന്‍ ശേഖരം സ്ഥാപിക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് കമ്പനിയിലെ സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുറച്ച് നാളുകള്‍ക്ക് മുമ്പ് കമ്പനിയുടെ എറണാകുളം ഓഫീസ് മാവോയിസ്റ്റുകള്‍ അടിച്ച് തകര്‍ത്തിരുന്നു. ചാലക്കുടി പുഴയില്‍ അമോണിയംനൈട്രേറ്റിന്റെ സാന്നിധ്യം മൂലം വന്‍ തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തുകയും ചിലര്‍ കമ്പനിക്കെതിരെ ഹര്‍ത്താലും സമരവും നടത്തുകയും ചെയ്തിരുന്നു. ട്രേഡ് യൂനിയനുകള്‍ ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോപം നട്തതിയെങ്കിലും ക്രൈം ബ്രാഞ്ച് യഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ടുവന്നില്ലെന്നും സംയുക്ത ട്രേഡ്യൂണിയനുകള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തിലും മുമ്പ് മല്‍സ്യം  ചത്തുപൊന്തിയ സംഭവത്തിലും സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്ന് യൂനിയന്‍ ഭാരാവഹികള്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക