|    Oct 23 Tue, 2018 5:24 pm
FLASH NEWS

ജലഹസ്തം പദ്ധതിക്ക് തുടക്കം : ജലാശയ സംരക്ഷണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി

Published : 29th January 2017 | Posted By: fsq

 

വടകര: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജലാശയ സംരക്ഷണത്തിനിറങ്ങി. ഓരോ മണ്ഡലം കമ്മിറ്റിയും പഞ്ചായത്തിലെ പൊതു കിണര്‍, കുളം, തോട് തുടങ്ങിയവ ശുചീകരിച്ച് ജനത്തിന് ഉപയോഗിക്കാന്‍ പറ്റുന്ന വിധമാക്കണെമന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം സേവനസന്നദ്ധരായത്. ജലഹസ്തം എന്ന പേരിലുള്ള ഈ പദ്ധതിക്ക് മണിയൂര്‍, പുറമേരി എന്നിവിടങ്ങളില്‍ തുടക്കമായി. രണ്ട് പൊതു കുളങ്ങള്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. മണിയൂര്‍ മണ്ഡലം കമ്മിറ്റി നല്ലൂക്കര കുളമാണ് ശുചീകരിച്ചത്. വില്യാപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സിപി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. കാവില്‍ രാധാകൃഷ്ണന്‍, ചെരണ്ടത്തൂര്‍ ശ്രീധരന്‍, അച്യുതന്‍ പുതിയേടത്ത്, പി സി ഷീബ, ചന്ദ്രന്‍ മൂഴിക്കല്‍, റസാക് മഠത്തില്‍, ചാലില്‍ കുഞ്ഞബ്ദുല്ല, ഡി പ്രജീഷ്, ചാലില്‍ അഷറഫ്, എം കെ ഹമീദ് സംസാരിച്ചു. വിലാതപുരത്തെ പൊതു കുളമാണ് പുറമേരി മണ്ഡലം കമ്മി റ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്. മണ്ഡലം പ്രസിഡന്റ് കെ സജീവന്‍ ഉദ്ഘാടനം ചെയ്തു. വന്‍ തോതില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങല്‍ കുളത്തില്‍ നിന്നും പ്രവര്‍ത്തകര്‍ മുങ്ങിയെടുത്തു. ഇത് പുറമേരി ഗ്രാമപ്പഞ്ചായത്തിനെ ഏല്‍പിക്കും. ഫെബ്രുവരിയില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പഞ്ചായത്തില്‍ നിന്നും ശേഖരിച്ച് മൈസൂരിലെ റീ സൈക്ലിങ്ങ് സെന്ററിലേക്കയക്കുന്നുണ്ട്. പി അജിത്ത്, കെ പ്രദീഷ്, പി എം നാണു, എം ശശി, കെ ചന്ദ്രന്‍, എം കെ കുഞ്ഞിരാമന്‍, കെ പത്മനാഭന്‍ സംസാരിച്ചു. വടകര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അങ്ങാടിത്താഴ കനോലിതോട് ശുചീകരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരന്‍ അധ്യക്ഷനായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss