|    Jan 24 Tue, 2017 7:01 pm
FLASH NEWS

ജലസേചന പദ്ധതികള്‍ നോക്കുകുത്തി; പാടങ്ങള്‍ വരണ്ടുണങ്ങുന്നു

Published : 9th October 2016 | Posted By: SMR

പനമരം: ജലസേചന പദ്ധതികള്‍ നോക്കുകുത്തിയായതോടെ നെല്‍വയലുകള്‍ ഉണങ്ങുന്നതു കര്‍ഷകരെ പ്രതിസന്ധിയിലാക്കി. പരക്കുനി, നീരട്ടാടി, പനമരം അങ്ങാടി വയല്‍ പ്രദേശങ്ങളിലെ നെല്‍കൃഷിയാണ് ഉണങ്ങിനശിക്കുന്നത്.
ഇവിടങ്ങളില്‍ വെള്ളമെത്തിക്കാന്‍ നടപ്പാക്കിയ ജലസേചന പദ്ധതികള്‍ക്ക് ഇപ്പോള്‍ അനക്കമില്ല. പരക്കുനിയില്‍ ഏകദേശം 200 ഏക്കറോളം നെല്‍വയലുകളുണ്ട്. ഇതില്‍ 30 ഏക്കര്‍ മാത്രമാണ് പുഞ്ചകൃഷി. വെള്ളത്തിന്റെ അഭാവമാണ് ഇവിടെ നെല്‍കൃഷി നാമമാത്രമാവാന്‍ കാരണം. വെള്ളമെത്തിക്കുന്നതിന് 1,000 മീറ്ററോളം കനാലുകളും പകുതിയോളം ഉപകനാലുകളും ഇവിടെയുണ്ട്.
പനമരം പുഴയോരത്താണ് പരക്കുനി ജലസേചന പദ്ധതിയുടെ പമ്പ്ഹൗസ്. 50 എച്ച്പിയുടെ മൂന്നു മോട്ടോറുകളും സ്ഥാപിച്ചു. തുടക്കത്തില്‍ പ്രവൃത്തനം സജീവമായിരുന്നു. പമ്പ്ഹൗസില്‍ വച്ച്മാനും ഉണ്ടായിരുന്നു. കാലക്രമേണ പ്രവര്‍ത്തനം നിര്‍ജീവമായി. ഇതോടെ നെല്‍കൃഷിയും ചുരുങ്ങി. നിലവിലെ മോട്ടോറുകള്‍ പ്രവര്‍ത്തിച്ചാല്‍ ആവശ്യത്തിലേറെ വെള്ളം കിട്ടും. പ്രദേശത്തെ കിണറുകളില്‍ കുടിവെള്ള ക്ഷാമവും പരിഹരിക്കപ്പെടും. എന്നാല്‍, ഒരു മോട്ടോറുകളും പ്രവര്‍ത്തിക്കാത്ത സഹചര്യമാണ് ഇപ്പോള്‍. ജലസേചന വകുപ്പ് ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥ പുലര്‍ത്തുന്നെന്നാണ് നാട്ടുകാരുടെ പരാതി.
പനമരം ടൗണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള കോട്ടക്കുന്ന് പദ്ധതിയും അവതാളത്തിലായി. കാല്‍ നൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഈ പദ്ധതി. കബനിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന പമ്പ്ഹൗസില്‍ 50 എച്ച്പിയുടെ രണ്ടു മോട്ടോറുകളാണുള്ളത്.
ഇതിന്റെ പ്രധാന ഭാഗങ്ങള്‍ മോഷണം പോയി. ഇതോടെ ഈ പദ്ധതിയും കര്‍ഷകരെ കൈവെടിഞ്ഞു. വാച്ച്മാന്‍ ഉണ്ടായിട്ടും മോഷണം നടന്നത് ജലസേചന വകുപ്പിന്റെ പിടിപ്പുകേടാണ് കാണിക്കുന്നതെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. കോട്ടക്കുന്ന് പദ്ധതിയുടെ കനാല്‍ കരിമ്പുമ്മല്‍ ഭാഗത്തേക്ക് വരെ നീളുന്നു. വെള്ളമില്ലാത്തതിനാല്‍ 250 ഏക്കറോളം നെല്‍കൃഷിയാണ് ഇവിടെ മുടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക