|    Sep 25 Tue, 2018 4:23 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ജലസാക്ഷരതയില്‍ കേരളം പിന്നില്‍: മന്ത്രി മാത്യു ടി തോമസ്

Published : 13th August 2018 | Posted By: kasim kzm

കൊച്ചി: ജലസാക്ഷരതയില്‍ കേരളസമൂഹം പിന്നിലെന്ന് മന്ത്രി മാത്യു ടി തോമസ്. കൊച്ചിയില്‍ കുപ്പിവെള്ള നിര്‍മാതാക്കളുടെ സംഘടന കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെപിഡിഎ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവന്റെ അടിസ്ഥാന ഘടകമായ ജലം മലിനമാക്കുന്നത് ജീവന്‍ അപഹരിക്കുന്നതിന് തുല്യമാണ്. നദികള്‍, തോടുകള്‍, കുളങ്ങള്‍, കനാലുകള്‍, തടാകങ്ങള്‍ എന്നിവ മലിനമാക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവുശിക്ഷ ലഭിക്കുന്ന തരത്തില്‍ പുതിയ നിയമം സര്‍ക്കാര്‍ പാസാക്കിയതായും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ പ്രളയ ദുരിതബാധിതര്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കിയ കെപിഡിഎയെ മന്ത്രി പ്രശംസിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ സംഘടനയുടെ ലോഗോ പ്രകാശനവും അംഗത്വ വിതരണവും നിര്‍വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് രാജീവ് മേനോന്‍, മുഖ്യ രക്ഷാധികാരി ജേക്കബ് അബ്രഹാം, സെക്രട്ടറി ഇ പി വിബിന്‍, ഖജാഞ്ചി തമീസ് മുഹമ്മദ് ചുമതലയേറ്റു. ഉപയോഗ ശൂന്യമായ കുപ്പികള്‍ സംഘടനയുടെ നേതൃത്വത്തില്‍ വില നല്‍കി തിരിച്ചെടുക്കുന്ന പദ്ധതി കൊച്ചിയില്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് രാജീവ് മേനോന്‍ പറഞ്ഞു.
വി അയ്യപ്പന്‍ നായര്‍, ബാദുഷ കടലുണ്ടി, വിജീഷ് വിശ്വനാഥന്‍, ജി ജയപാല്‍, പി എ എം ഇബ്രാഹിം സംസാരിച്ചു.ട്രേഡ് ഫെയറില്‍ ഫില്ലിങ് മെഷീന്‍, ബ്ലോയിങ് മെഷീന്‍, പ്രിഫോം, പാക്കിങ് മെഷീന്‍, ലേബല്‍, ക്യാപ് തുടങ്ങിയവയുടെ നിര്‍മാതാക്കളും വിതരണക്കാരും പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss