|    Jul 27 Thu, 2017 10:32 am
FLASH NEWS

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി വിദ്യാര്‍ഥികള്‍

Published : 7th October 2016 | Posted By: Abbasali tf

പുല്‍പ്പള്ളി: ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ കല്ലുവയല്‍ ഭാഗത്ത് കടമാന്‍തോട്ടില്‍ മൂന്നു തടയണകള്‍ നിര്‍മിച്ചു. പ്രദേശത്ത് നാലു കിലോമീറ്ററിനുള്ളില്‍ 10 തടയണകള്‍ നിര്‍മിക്കാനാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി എ നാസര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ ആര്‍ ജയറാം, ഹെഡ്മിസ്ട്രസ് കെ റാണി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കെ ആര്‍ ജയരാജ്, എന്‍എസ്എസ് കോ -ഓഡിനേറ്റര്‍ ജോണ്‍സണ്‍ പി ജോസഫ്, പി ബി ഹരിദാസ്, എം വി ബാബു സംസാരിച്ചു. വിദ്യാര്‍ഥികളായ ശ്രീഹരി ടി ബിനു, അലീഷ, ഗീരീഷ്, ആല്‍വിന്‍ സോണറ്റ്, അലീന, അജയ് സുരേഷ്, സുധീഷ്, അധ്യാപകരായ എം പി വിജയന്‍, എം സി സാബു, സിത്താര ജോസഫ്, സ്വപ്‌ന പീറ്റര്‍, അമ്പിളി ജി നായര്‍, എ സി സ്വപ്‌ന, നിമ്മി അബ്രഹാം, എസ് സ്മിത, പി ഡി സുധീഷ് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക