|    Sep 25 Tue, 2018 7:21 pm
FLASH NEWS

ജലസംരക്ഷണ പ്രചാരണം തുടങ്ങി

Published : 17th January 2017 | Posted By: fsq

 

കല്‍പ്പറ്റ: ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പും കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിങ് വയനാട് സെല്‍ സൗഹൃദ ക്ലബ്ബും സംയുക്തമായി ‘ജലം ജീവജലം; ജലസുരക്ഷയിലൂടെ ജീവസുരക്ഷയിലേക്ക്’ എന്ന സന്ദേശവുമായി ജലസംരക്ഷണ പ്രചാരണം തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. പ്രചാരണ പോസ്റ്റര്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, പ്രഫ. കെ ബാലഗോപാലന് നല്‍കി പ്രകാശനം ചെയ്തു. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ സെമിനാറില്‍ നാനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ടി ആര്‍ സുമ ക്ലാസെടുത്തു. ശാസ്ത്രസാഹിത്യ പരിഷത്ത്, സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് സെല്‍ ജലസംരക്ഷണ പ്രചാരണം നടത്തുന്നത്. പ്രചാരണത്തിന്റെ ഭാഗമായി 26ന് 3,000 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ജില്ലയിലെ 15,000 വീടുകളില്‍ സര്‍വേയും ബോധവല്‍ക്കരണവും നടത്തും. ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍കൊള്ളിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്യും. ‘ജലം ജീവജലം’ മുഖ്യവിഷയമാക്കി വിദ്യാര്‍ഥികള്‍ക്കായി 28നു സുല്‍ത്താന്‍ ബത്തേരിയില്‍ ജില്ലാതല സ്‌കിറ്റ് മല്‍സരം നടത്തും. പ്രൊജക്റ്റുകള്‍, ശാസ്ത്ര പരീക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വാട്ടര്‍ അസംബ്ലി, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജലസ്രോതസ്സുകള്‍ വൃത്തിയാക്കല്‍, തടയണ നിര്‍മാണം എന്നിവയും നടത്തും. പ്രവര്‍ത്തനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ജില്ലാ കോ-ഓഡിനേറ്റര്‍ സി ഇ ഫിലിപ്പ്, ജില്ലാ കണ്‍വീനര്‍ കെ ബി സിമില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss