|    Oct 23 Tue, 2018 1:47 pm
FLASH NEWS

ജലസംരക്ഷണ പദ്ധതികള്‍ പാഴ്‌വാക്കാവുന്നു

Published : 23rd March 2018 | Posted By: kasim kzm

മരട്: കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കേ ലോക ജലദിനത്തില്‍ പോലും ജലസംരക്ഷണ പദ്ധതികള്‍ പാഴ്‌വാക്കാവുന്നു. വാട്ടര്‍ അതോറിട്ടി അധികൃതരുടെ അനാസ്ഥ കാരണം മരട് നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് കുടിവെള്ളമാണ് പാഴാകുന്നത്.
കനത്ത ചൂടില്‍ ഒരിറ്റ് ജല ദിനത്തിനായി പക്ഷികളും മൃഗങ്ങളുമടക്കം പരക്കംപാഴുമ്പോഴാണ് ഇത്തരത്തില്‍ ലിറ്റര്‍കണക്കിന് കുടിവെള്ളം ദിനംപ്രതി പാഴാകുന്നത്.
ജനറം കുടിവെള്ള വിതരണത്തിന്റെ ഭാഗമായി വെള്ളത്തിന്റെ സമ്മര്‍ദ്ദം മൂലം പഴകിയ പൈപ്പുകള്‍ പൊട്ടിയാണ് കുടിവെള്ളം പാഴാകുന്നത്.
മാസങ്ങളായി പൈപ്പുകള്‍ പൊട്ടി മരട്-ധനുഷ്‌കോടി ദേശീയപാതയില്‍ 5 സ്ഥലത്താണ് വെള്ളം പാഴാകുന്നത്.
മരട് ജുമാ മസ്ജിദിന് സമീപം, മരട് കൊട്ടാരം ജങ്ഷന്‍, കുണ്ടന്നൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍  മാസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്. പരാതി പറഞ്ഞാല്‍ ഉടനടി നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss