|    Aug 24 Thu, 2017 10:17 am

ജലസംരക്ഷണത്തിന് മാതൃകയായി തൊടുവെട്ടി ചെക്ഡാം

Published : 9th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: മഴയില്ലാതെ ജില്ലയിലെ സ്വാഭാവിക ജലസ്രോതസ്സുകളടക്കം വറ്റിവരളുമ്പോഴും തൊടുവെട്ടി ചെക്ഡാം ജലസംരക്ഷണത്തില്‍ മാതൃകയാവുന്നു. ഡാമിലെ ജലം ഉപയോഗിച്ചാണ് പ്രദേശത്തെ കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുന്നത്. ഈ കടുത്ത വരള്‍ച്ചയിലും ഡാമില്‍ കെട്ടിനിര്‍ത്തിയ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് കനാല്‍വഴി എത്തിച്ച്് 30 ഏക്കറോളം വയലില്‍ നെല്‍കൃഷി ചെയ്യുന്നു. സമീപത്തെ പാടശേഖരങ്ങളൊക്കെ ഉണങ്ങിനശിക്കുമ്പോഴാണ് മൈനര്‍ ഇറിഗേഷന് കീഴിലുള്ള തൊടുവെട്ടി ഡാം കര്‍ഷകര്‍ക്ക് ആശ്വാസമാവുന്നത്. കൃത്യമായ സമയങ്ങളില്‍ അറ്റകുറ്റപ്പണി ചെയ്ത് ഡാം മഴക്കാലത്തിന് മുമ്പുതന്നെ ജലം സംഭരിക്കാന്‍ തയ്യാറാക്കിയിരുന്നു. പ്രദേശത്തെ ജനകീയ കമ്മിറ്റിയുടെ ഇടപെടലും ജലസംരക്ഷണത്തിന് മുതല്‍ക്കൂട്ടായി. ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചാല്‍ വരള്‍ച്ചയെ ഒരുപരിധിവരെ തടയാം എന്നതിന്റെ തെളിവാണ് തൊടുവെട്ടി ചെക്ഡാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക