|    Jan 19 Thu, 2017 8:45 pm
FLASH NEWS

ജലസംഭരണിയില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി

Published : 12th October 2016 | Posted By: Abbasali tf

മരട്: അയല്‍വീട്ടിലെ ജലസംഭരണിയില്‍ അബദ്ധത്തില്‍ വീണുപോയ കറവപശുവിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. മരട് ഗ്രിഗോറിയന്‍ സ്‌കൂളിനു സമീപം കോതറയില്‍ മഹിയുടെ വീട്ടിലെ മൂടിയില്ലാത്ത ജലസംഭരണിയിലാണ് തോട്ടത്തില്‍ ബാബുവിന്റെ പശു വീണത്. പത്തടി താഴ്ചയും ആറടി നീളവുമുളള ടാങ്ക് ഫഌക്‌സ് ബോര്‍ഡ് കൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു. സ്‌കൂളിനു സമീപത്തെ പറമ്പില്‍ പതിവുപോലെ മേയാന്‍ വിട്ടിരുന്ന പശു രാത്രി വീട്ടിലേക്ക് മടങ്ങവെയാണ് മഹിയുടെ വീട്ടിലെ ടാങ്ക് മൂടിയിട്ടിരുന്ന ഫഌക്‌സില്‍ ചവിട്ടിയതോടെ ബോര്‍ഡ് ഒടിഞ്ഞ് പശു ടാങ്കില്‍ വീണത്. ശബ്ദം കേട്ട് എത്തിയ വീട്ടുകാര്‍ പശുവെള്ളത്തില്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്. ഉടന്‍ ടാങ്കിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിക്കുകയും തൃപ്പൂണിത്തുറ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയുമായിരുന്നു. വി പി സന്ദീപിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഒരു മണിക്കൂര്‍ പണിപ്പെട്ട് വടംകെട്ടി പശുവിനെ പുറത്തെടുക്കുകയായിരുന്നു. കാര്യമായ പരിക്കൊന്നും കൂടാതെ പശുവിനെ രക്ഷപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക