|    Jul 16 Mon, 2018 6:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജലസംഭരണികളിലെ മണ്ണും മണലും എക്കലും നീക്കാന്‍ നിര്‍ദേശം

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തിലെ ജലസംഭരണികളില്‍ അടിഞ്ഞുകൂടിയ മണ്ണും മണലും എക്കലും നീക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയി ല്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. മംഗലം, ചുള്ളിയാര്‍ ജലസംഭരണികളിലെ മണ്ണും മണലും നീക്കല്‍ പൈലറ്റ് പ്രൊജക്റ്റായി ഏറ്റെടുക്കും. ജലസംഭരണികളില്‍ നിന്നു സാംപിള്‍ എടുത്ത് പരിശോധിച്ച ശേഷമാണ് പ്രവൃത്തി ആരംഭിക്കുക. സാംപിള്‍ പരിശോധന എല്ലാ ഡാമുകളിലും നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ മന്ത്രിമാരായ മാത്യു ടി തോമസ്, കെ രാജു, ഇ ചന്ദ്രശേഖരന്‍, എം എം മണി,  പി എച്ച് കുര്യന്‍, വ്യവസായ അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, ജല അതോറിറ്റി എംഡി ഷൈനമോള്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss