|    Nov 19 Sun, 2017 4:07 pm
FLASH NEWS

ജലവൈദ്യുത പദ്ധതിക്ക് 31 ന് മുഖ്യമന്ത്രി തറക്കല്ലിടും

Published : 10th August 2017 | Posted By: fsq

 

പേരാമ്പ്ര: നീണ്ട കാത്തിരിപ്പിനൊടുവില്‍ ജില്ലയിലെ പത്താമത്തെ ചെറുകിട ജലവൈദ്യുത പദ്ധതി പെരുവണ്ണാമൂഴിയില്‍ നിര്‍മ്മാാണത്തിനൊരുങ്ങുന്നു. 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി പ്രവൃത്തിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. കുറ്റിയാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ജലസംഭരണിയില്‍ നിന്നും ജലസേചനം, കുടിവെള്ളം എന്നീ ആവശ്യങ്ങള്‍ കഴിഞ്ഞുള്ള അധികജലം ഉപയോഗിച്ചാണു് പദ്ധതി നടപ്പിലാക്കുന്നത്. കുറ്റിയാടി ജല വൈദ്യുത പദ്ധതിയുടെയും കുറ്റിയാടി ഓഗ്മെന്റെ ഷന്‍ പദ്ധതിയുടെയും ഭാഗമായ കക്കയം പവര്‍ ഹൗസുകളില്‍ നിന്നും വൈദ്യുതി ഉല്പാദനം കഴിഞ്ഞുള്ള വെള്ളം പെരുവണ്ണാമൂഴി ജലസംഭരണിയിലേക്കാണ് എത്തുന്നത്. ഈജലം ഉപയോഗിച്ച് 24.70 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിക്കുവാനാണ് പെരുവണ്ണാമൂഴി പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.പ്രധാന ഡാം റിസര്‍വോയറില്‍ നിന്നും പിള്ളപ്പെരുവണ്ണ ഭാഗത്തേക്ക് 200 മീറ്റര്‍ അകലെ നിന്നാണ് പദ്ധതിയുടെ ടണല്‍ ആരംഭിക്കുന്നത്. 4 .20 മീറ്റര്‍ വ്യാസമുള്ള ടണലിന് 342 മീറ്റര്‍ നീളമുണ്ട്. 10 മീറ്റര്‍ വ്യാസത്തില്‍ 30 മീറ്റര്‍ ആഴത്തിലുള്ള സര്‍ജ് ടാങ്കില്‍ നിന്നും 282.80 മീറ്റര്‍ അകലെയാണ് പവ്വര്‍ ഹൗസ് നിര്‍മ്മിക്കുന്നത്. 3.30 മീറ്റര്‍ വ്യാസവും 240 മീറ്റര്‍ നീളവുമുള്ള പ്രഷര്‍ ഷാഫ്റ്റ് 42.80 മീറ്ററിലുള്ള പെന്‍സ്റ്റോക്കുവഴി 8 മീറ്റര്‍ താഴ്ച്ചയില്‍ നിര്‍മ്മിക്കുന്ന പവര്‍ഹൗസിലെത്തിച്ച് 3.0 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പ്പാദനം നടത്തും. മിച്ചമുള്ള ജലം പ്രധാന ഡാമിനു 500 മീറ്റര്‍ താഴെ കുറ്റിയാടിപ്പുഴയില്‍ തന്നെ ഒഴുക്കും. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി നിലവിലുള്ള ചക്കിട്ടപാറ 110 കെവി.സബ്ബ് സ്റ്റേഷനില്‍ എത്തിച്ച് വിതരണം ചെയ്യും.പദ്ധതിക്കായി നാല് സ്വകാര്യ വ്യക്തികളില്‍ നിന്നായി ഛ.454 ഹെക്ടര്‍ ഭൂമിയും ജലവിഭവ വകുപ്പിന്റെ കീഴിലുള്ള 4.423 ഹെക്ടര്‍ സര്‍ക്കാര്‍ സ്ഥലവും വൈദ്യുത ബോര്‍ഡ് ഏറ്റെടുത്തിട്ടുണ്ട്. 12 – 5 – 2017ന്് പദ്ധതി പ്രവര്‍ത്തിക്കുള്ള സര്‍ക്കാര്‍ അനുവാദവും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. 39. 38 കോടി രൂപ വകയിരുത്തി പദ്ധതിയുടെ വിവിധ പ്രവര്‍ത്തികള്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൗലോസ് ജോര്‍ജ്ജ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കു നല്‍കിക്കഴിഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്കു എംഎന്‍ആര്‍ഇ. 20 കോടി ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. ഒന്‍പത് വര്‍ഷം കൊണ്ട് മുതല്‍ മുടക്കു തിരികെ ലഭിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക