|    Nov 21 Wed, 2018 8:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജലവൈദ്യുതി നിലയങ്ങളും ഡാമുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ നിരോധിത മേഖല

Published : 2nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: ജലവൈദ്യുതി നിലയങ്ങളും ജലസംഭരണികളും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒഫിഷ്യല്‍ സീക്രട്‌സ് ആക്റ്റ് 1923 അനുസരിച്ച് നിരോധിത മേഖലയില്‍പ്പെട്ടതായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നു കെഎസ്ഇബി അധികൃതര്‍. അത്തരം മേഖലകളിലെ ചിത്രങ്ങള്‍ എടുക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വിവിധ ആക്റ്റ് പ്രകാരം നിരോധിച്ചിട്ടുള്ളതാണെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി തുടങ്ങിയ ഡാമുകളിലെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ ചിത്രങ്ങളും സാങ്കേതിക വിശദീകരണവും അടക്കം ചില മാധ്യമങ്ങളില്‍ വാര്‍ത്തകളുടെ ഭാഗമായി സംപ്രേഷണം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള നടപടികള്‍ ഒഫിഷ്യല്‍ സീക്രട്‌സ് ആക്റ്റ് 1923ന്റെ ലംഘനമാണ്. ആയതിനാല്‍ ജലവൈദ്യുതി നിലയങ്ങളെയും ഡാമുകളെയും മറ്റും സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോഴും സംപ്രേഷണം ചെയ്യുമ്പോഴും രാജ്യസുരക്ഷയ്ക്ക് വിഘാതമാവാത്ത തരത്തിലും ഒഫിഷ്യല്‍ സീക്രട്‌സ് ആക്റ്റ് 1923ന്റെ ലംഘനമില്ലാത്ത തരത്തിലുമുള്ള ചിത്രങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കാനോ, സംപ്രേഷണം ചെയ്യാനോ പാടുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss