|    Feb 21 Tue, 2017 11:11 am
FLASH NEWS

ജലവിഭവ വകുപ്പ് നേരിടുന്ന വെല്ലുവിളി പ്ലാസ്റ്റികും വരള്‍ച്ചയും: മന്ത്രി

Published : 17th November 2016 | Posted By: SMR

ശബരിമല: ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനവും വരള്‍ച്ചയുമാണ് ജലവിഭവ വകുപ്പ് നേരിടുന്ന വലിയ വെല്ലുവിളിയെന്ന് മന്ത്രി മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ആര്‍ഒ പ്ലാന്റുകളും വാട്ടര്‍ കിയോസ്‌കുകളും നേരില്‍കണ്ട് വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സന്നിധാനം,  പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റി സ്ഥാപിക്കുന്ന മുഴുവന്‍ ആര്‍ഒ പ്ലാന്റുകളും ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനസജ്ജമാവുമെന്നും പ്രതിദിനം 6.60 ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും മന്ത്രി. ജലവിഭവ പമ്പയിലെ ഏഴ് ആര്‍ഒ പ്ലാന്റുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. അയ്യായിരം ലിറ്ററിന്റെ പ്ലാന്റുകളാണിത്. നേരത്തെ സ്ഥാപിച്ച ആയിരം ലിറ്ററിന്റെ രണ്ടുവീതം പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പമ്പയുടെ തീരത്ത് 20 വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇതിലൂടെ ശുദ്ധജല വിതരണം തുടങ്ങി. ഗണപതി ക്ഷേത്രത്തിന് സമീപത്തും രണ്ട് കിയോസ്‌കുകളുണ്ട്. എല്ലാ കിയോസ്‌കുകളും പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് മന്ത്രി നേരിട്ട് പരിശോധിച്ചു. വെള്ളം കുടിച്ചുനോക്കുകയും ചെയ്തു.  നിലയ്ക്കലില്‍ ആയിരം ലിറ്ററിന്റെ വീതം മൂന്നു പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്. നിലയ്ക്കലിലെ ടാങ്കുകളില്‍ വെള്ളം നിറയ്ക്കുന്നതിന് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കും. ഇവിടെ വാഹനങ്ങള്‍ കഴുകുന്നതിനും മറ്റും ഈ ജലം ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.  ദിവസവും 20 മണിക്കൂറെങ്കിലും ആര്‍ഒ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. സന്നിധാനവും മന്ത്രി സന്ദര്‍ശിച്ചു. വാട്ടര്‍ അതോറിറ്റി എംഡി അജിത് പാട്ടീല്‍, ടെക്‌നിക്കല്‍ അംഗം ടി രവീന്ദ്രന്‍, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജയിംസ് മന്ത്രിയെ അനുഗമിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക