|    Oct 19 Fri, 2018 7:25 pm
FLASH NEWS

ജലവിതരണ പൈപ്പ് പൊട്ടി; റോഡ് തകര്‍ന്നു

Published : 28th September 2017 | Posted By: fsq

 

ആനക്കര: പാവറട്ടി കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. സമീപത്തെ വീട്ടിലേക്ക് വെള്ളം കയറി. ഇന്നലെ രാവിലെ 11 മണിയോടെ കൂറ്റനാട്-പെരുമ്പിലാവ് റോഡില്‍ അറക്കല്‍ സ്‌കൂളന് സമീപത്തെ പൈപ്പാണ് പൊട്ടിയത്. കൂറ്റന്‍ അയണ്‍ കാസ്റ്റിങ്ങ് പൈപ്പ് പൊട്ടിയതോടെ റോഡിന്റെ മുക്കാല്‍ ഭാഗവും തകര്‍ന്നു തരിപ്പണമായി. പൈപ്പ് പൊട്ടി വെള്ളം മലവെള്ളപ്പാച്ചില്‍ പോലെ സമീപത്തെ വീട്ടിലേക്ക് ഇരച്ചുകയറി. വീട്ടുപകരണങ്ങളും സോഫയും കട്ടിലും വെള്ളത്തിലായി. റോഡ് തകര്‍ന്നതോടെ ഇതുവഴി ബസ്സുകളടക്കമുള്ള വാഹനങ്ങളുടെ ഗതാതം മണിക്കൂറുകളോളം തടസപ്പെട്ടു. പിന്നീട്, വാഹനങ്ങളെ ഒറ്റ വരിയായി കടത്തിവിടുകയായിരുന്നു. ഇതു ഗതാഗതക്കുരുക്കിനുമിടയാക്കുന്നുണ്ട്. തൃത്താല വെള്ളിയാങ്കല്ലില്‍ നിന്ന് പാവറട്ടി കുടിവെള്ള പദ്ധതിയിലേക്ക് ജലമെത്തിക്കുന്ന കൂറ്റന്‍ പൈപ്പാണ് പൊട്ടിയിരിക്കുന്നത്. ഗുരുവായൂര്‍ നഗരസഭയ്ക്കടക്കം കുടിവെള്ളമെത്തുന്നത് ഈ പദ്ധതിവഴിയാണ്. പൈപ്പ് പൊട്ടിയതോടെ ജലവിതരണവും തടസ്സപ്പെട്ടു. കൂറ്റനാട് പെരുമ്പിലാവ് റോഡില്‍ പൈപ്പ് പൊട്ടല്‍ നിത്യ സംഭവമായിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss