|    Aug 19 Sun, 2018 1:46 pm
FLASH NEWS

ജലപാത പദ്ധതി കോര്‍പറേറ്റ് കൊള്ളയ്ക്ക്്: ഡോ. എ അച്യുതന്‍

Published : 4th August 2018 | Posted By: kasim kzm

കോഴിക്കോട്: കോര്‍പറേറ്റ് കൊള്ളക്കു വേണ്ടിയാണ് ദേശീയ ജലപാത പദ്ധതിയെന്ന് പ്രമുഖ പരിസ്ഥിതി ചിന്തകന്‍ ഡോ. എ അച്യുതന്‍. ദേശീയ ജലപാത സംരക്ഷണ സമിതി മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സംഘടിപിച്ച സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കരാറുകാര്‍ക്കും സിമന്റ്, കമ്പി, പാറ മുതലാളിമാര്‍, രാഷ്ടീയക്കാര്‍ എന്നിങ്ങനെയുള്ള ലോബിയാണ് ജന വിരുദ്ധമായ ഇത്തരം പദ്ധതികള്‍ക്കു പിന്നില്‍. സ്വന്തം പടിവാതില്‍ക്കല്‍ എത്തുമ്പോഴാണ് ഇത്തരം പദ്ധതികളെ എതിര്‍ക്കാന്‍ നമ്മള്‍ തയാറാകുന്നത്- അദ്ദേഹം പറഞ്ഞു. ജലപാതയുടെ ദുരന്തം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ജനങ്ങളുമായി ചര്‍ച്ച പോലും ചെയ്യാതെ ഗൂഢമായി ആര്‍ക്കു വേണ്ടിയാണ് ജലപാതയെന്ന് വ്യക്തമാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്‍ഠന്‍ ആവശ്യപ്പെട്ടു.
മഴയുടെ പാറ്റേണിലടക്കം മാറ്റം വന്ന കേരളത്തില്‍ കൃത്രിമജലപാത എന്തിനു വേണ്ടിയാണ്. ചിലരുടെ താല്‍പര്യത്തിനനുസരിച്ച് ഇഷ്ടമുള്ള വഴിയിലൂടെ തിരിച്ചുവിടാനുള്ളതല്ല ജലപാതകള്‍.
കൊച്ചിയിലും ആലപ്പുഴയിലും നിലവിലുള്ള ജലപാതകള്‍ പിടിച്ചടക്കി കുത്തകകള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കയാണ്. ഇവരെ ഒഴിപ്പിച്ച് ജലപാത നിര്‍മിച്ചതിനു ശേഷം മതി പതിനായിരം വീടുകള്‍ കൂടി ഒഴിപിച്ചുള്ള പദ്ധതി. പുരാതന കാലം മുതല്‍ അനവധി ജലപാത ഗതാഗതമുണ്ടായിരുന്ന കോഴിക്കോട്ടു നിന്ന് തുടക്കം കുറിക്കുന്ന ഈ ചര്‍ച്ച പ്രതിഷേധമായി ഉയര്‍ന്നു വരണമെന്നും നീലകണ്‍ഠന്‍ പറഞ്ഞു. ടി വി രാജന്‍, ഷംസുദ്ധീന്‍ കുനിയില്‍, കലാധരന്‍ മറ്റപ്പള്ളി, അഡ്വ. പൗരന്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss