|    Aug 15 Wed, 2018 5:17 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജലപാതാ വികസനം: കേന്ദ്രസര്‍ക്കാരിന് ഓഹരി പങ്കാളിത്തം

Published : 9th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തിന്റെ ജലപാതാ വികസനം സമയബന്ധിതമായി നടപ്പാക്കുന്നതിന് രൂപീകരിച്ച കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് ഓഫ് ഇന്ത്യക്കു കൂടി ഓഹരി പങ്കാളിത്തം അനുവദിച്ച് ഓഹരിഘടനയില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കൊച്ചിയിലെ ബ്രഹ്മപുരത്ത് വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കുന്നതിന് 3.44 ഏക്കര്‍ ഭൂമി കൂടി ജിജെ ഇക്കോ പവര്‍ ലിമിറ്റഡിന് കൈമാറുന്നതിന് കൊച്ചി കോര്‍പറേഷന് യോഗം അനുമതി നല്‍കി. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എന്‍ഡോക്രൈനോളജി വിഭാഗത്തില്‍ രണ്ട് സീനിയര്‍ റസിഡന്റുമാരുടെ തസ്തികകള്‍ സൃഷ്ടിക്കും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2017-18 വര്‍ഷത്തെ ബോണസ് നല്‍കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss