|    Dec 19 Wed, 2018 3:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വിശദമായ തെളിവെടുപ്പിന് ശേഷം

Published : 13th August 2018 | Posted By: kasim kzm

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വിശദമായ തെളിവെടുപ്പിനു ശേഷം മാത്രമെന്ന് ഡിവൈഎസ്പി എം കെ സുഭാഷ് പറഞ്ഞു. മിഷനറീസ് ഓഫ് ജീസസ് സന്യാസിനി മഠത്തില്‍ നിന്ന് രജിസ്റ്ററും രേഖകളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കേരള പോലിസ് സംഘം പാസ്റ്ററല്‍ സെന്ററിലും തെളിവെടുപ്പ് നടത്തി. കന്യാസ്ത്രീ ബിഷപ്പിനെതിരേ പരാതി നല്‍കിയിരുന്നുവെന്ന് മദര്‍ ജനറാള്‍ മൊഴി നല്‍കി.
ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് വിവരം നല്‍കണമെന്ന് പഞ്ചാബ് പോലിസ് അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ണായക മൊഴികള്‍ അന്വേഷണ സംഘത്തിനു കിട്ടിയ സാഹചര്യത്തില്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് സൂചനയുണ്ടായിരുന്നു. പഞ്ചാബിലേക്ക് തിരിച്ച അന്വേഷണസംഘം കഴിഞ്ഞ ദിവസങ്ങളില്‍ ബിഷപ്പിനെതിരായ തെളിവുകള്‍ ശേഖരിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss