|    Aug 16 Thu, 2018 1:20 pm
Home   >  Todays Paper  >  Page 4  >  

ജലന്ധര്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യണം

Published : 5th August 2018 | Posted By: kasim kzm

കോട്ടയം: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു കത്തോലിക്ക സഭാ നവീകരണ പ്രസ്ഥാനം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ഒരു കന്യാസ്ത്രീ പോലിസില്‍ പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും ബിഷപ്പില്‍ നിന്നു മൊഴിയെടുക്കാന്‍ പോലും തയ്യാറാവാത്തത് അദ്ഭുതപ്പെടുത്തുകയാണ്. മെത്രാന്‍ സ്ഥാനത്തിരുന്നുകൊണ്ട് തെളിവുക ള്‍ നശിപ്പിക്കാനും പരാതിക്കാരിയെയും സാക്ഷികളെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പ് മെല്ലെപ്പോക്കു നയം തുടരുന്നതു പ്രതിഷേധാര്‍ഹമാണ്.
കുറ്റവാളിയെ സഹായിക്കാനായി വസ്തുതകള്‍ മനപ്പൂര്‍വം മറച്ചുവച്ച കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെയും ബിഷപ് ജോസഫ് കല്ലറങ്ങാട്ടിനെയും കൂട്ടുപ്രതികളാക്കി കേസെടുക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിക്ക് കത്തും നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ക്കുറ്റം ആരോപിക്കപ്പെടുന്ന ആദ്യത്തെ ആളല്ല ഫ്രാങ്കോയും മെത്രാനും. തെറ്റു ചെയ്യുന്നതു പോലെ അതു മൂടിവയ്ക്കുന്നതും കുറ്റകരമാണ്. അതുകൊണ്ട് തിരുവസ്ത്രം ഊരിവച്ച് അവര്‍ നിയമത്തെ നേരിടണം.
മെത്രാനെ സംരക്ഷിക്കാന്‍ വിശ്വാസികളെ സംഘടിപ്പിച്ച് പള്ളികള്‍ തോറും നടത്തുന്ന വിശ്വാസ സംരക്ഷണ റാലികളെ പിന്തുണയ്ക്കുന്നില്ലെന്നും നവീകരണ പ്രസ്ഥാനം പ്രസിഡ ന്റ് പ്രഫ. സി പി ദേവസ്യ, വൈസ് പ്രസിഡന്റ് പ്രഫ. ജോസഫ് വര്‍ഗീസ്, കെ ജോര്‍ജ് ജോസഫ്, ഇ ആര്‍ ജോസഫ് വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss