|    Dec 17 Mon, 2018 4:07 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജലന്ധര്‍ ബിഷപ്പിനെതിരേ ആരും പരാതി നല്‍കിയിട്ടില്ല: കര്‍ദിനാള്‍

Published : 3rd July 2018 | Posted By: kasim kzm

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരേ തനിക്ക് ആരും പരാതി നല്‍കിയിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്യാസ്ത്രീ തന്നെ വന്നുകണ്ടിരുന്നു. എന്തോ പ്രശ്‌നമുണ്ടെന്ന് പറഞ്ഞു. എന്നാല്‍, പീഡിപ്പിച്ച കാര്യമൊന്നും പറഞ്ഞിട്ടില്ല. അവരുടെ മഠവുമായി ബന്ധപ്പെട്ട എന്തോ പ്രശ്‌നമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ജലന്ധര്‍ രൂപതയുമായി ബന്ധപ്പെട്ട വിഷയമാണ് അത്. ജലന്ധറിലെ വിഷയത്തില്‍ തന്റെ പക്കല്‍ പരാതി തന്നിട്ട് എന്താണു കാര്യമെന്നും കര്‍ദിനാള്‍ ചോദിച്ചു.
അതിനിടെ,  കന്യാസ്ത്രീയുടെ പരാതി സംബന്ധിച്ച് വനിതാ കമ്മീഷന്‍ കോട്ടയം ജില്ലാ പോലിസ് മേധാവിയോട് റിപോര്‍ട്ട് തേടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss