|    Nov 21 Wed, 2018 5:09 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജലന്ധര്‍ പീഡനം: വത്തിക്കാന്‍ എംബസിയില്‍ കേരളാ പോലീസിന് അനുമതി നിഷേധിച്ചു

Published : 5th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി സംബന്ധിച്ച അന്വേഷണത്തിനു ഡല്‍ഹിയിലെ വത്തിക്കാന്‍ എംബസിയിലെത്തിയ കേരള പോലിസ് സംഘത്തിന് അകത്തു കടക്കാനായില്ല. മുന്‍കൂര്‍ അനുമതി തേടാതെ എംബസിയില്‍ എത്തിയതിനാലാണു സംഘത്തിന് മടങ്ങേണ്ടി വന്നത്.
പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ സഭാതലത്തില്‍ നല്‍കിയ പരാതി വത്തിക്കാന്‍ പ്രതിനിധി വഴിയാണ് മാര്‍പാപ്പയ്ക്കയച്ചത്. ഇത്തരത്തില്‍ ഒരു പരാതി ഉണ്ടോയെന്നു ചോദിച്ചു മനസ്സിലാക്കാനാണ് കേരള പോലിസ് സംഘം വത്തിക്കാന്‍ എംബസിയില്‍ എത്തിയത്.
മുന്‍കൂട്ടി അനുമതി വാങ്ങാതെ നേരെ എംബസിയുടെ കവാടത്തില്‍ എത്തി വത്തിക്കാന്‍ പ്രതിനിധിയെ കാണണമെന്നു റിസപ്ഷനില്‍ ആവശ്യപ്പെടുകയായിരുന്നു കേരള പോലിസ് സംഘം. ശനിയാഴ്ച എംബസിക്ക് അവധിയുള്ള കാര്യം പോലുമറിയാതെയാണ് അന്വേഷണ സംഘം എംബസി കവാടത്തിലെത്തിയത്.
ഇനി തിങ്കളാഴ്ച മുന്‍കൂര്‍ അനുമതി വാങ്ങി രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമാണ് പ്രതിനിധിയെ കാണാന്‍ അവസരം ലഭിക്കുക.
അതേസമയം, കന്യാസ്ത്രീയുടെ വിശ്വാസ്യത ചോദ്യംചെയ്ത് പരാതിപ്പെട്ട ഡല്‍ഹിയിലെ യുവതിയില്‍ നിന്നു പോലിസ് മൊഴിയെടുത്തു.
യുവതി മൊഴി മാറ്റി പറഞ്ഞു. കന്യാസ്ത്രീയുമായി തനിക്ക് പിണക്കമുണ്ടായിരുന്നതു കൊണ്ടാണു പരാതി പറഞ്ഞതെന്നാണു യുവതി ഇന്നലെ മൊഴി നല്‍്കിയത്. തിങ്കളാഴ്ച വത്തിക്കാന്‍ പ്രതിനിധിയെ കണ്ട ശേഷം ജലന്ധറിലേക്ക് പോവാനാണ് പൊലീസ് സംഘത്തിന്റെ പദ്ധതി. ഡിവൈഎസ്പി പികെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വെള്ളിയാഴ്ചയാണു ഡല്‍ഹിയിലെത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss