|    Aug 19 Sun, 2018 11:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജലന്ധര്‍ പീഡനം: ബിഷപ്പിന്റെ അറസ്റ്റ് വൈകും

Published : 11th August 2018 | Posted By: kasim kzm

കോട്ടയം: ജലന്ധര്‍ പീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍. തെളിവുകള്‍ ശേഖരിക്കുന്നതിനായി അന്വേഷണസംഘത്തിന് കൂടുതല്‍ ദിവസങ്ങള്‍ ജലന്ധറില്‍ തങ്ങേണ്ടിവന്നേക്കാം. തെളിവുകള്‍ വിലയിരുത്തിയ ശേഷമേ അറസ്റ്റുണ്ടാവൂ എന്നും എസ്പി അറിയിച്ചു. ഒരാഴ്ച മുമ്പാണ് സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന അന്വേഷണസംഘം ബിഷപ്പിനെ ചോദ്യംചെയ്യുന്നതടക്കമുള്ള നടപടികള്‍ക്കായി ജലന്ധറിലെത്തിയത്. ചോദ്യംചെയ്യുന്നതിനായി 55 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയിട്ടുണ്ട്. പഞ്ചാബ് പോലിസുമായി ബന്ധപ്പെട്ട് ആവശ്യമായ സജീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് എസ്പി വ്യക്തമാക്കി. പീഡനാരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയായിരിക്കും അറസ്റ്റ്‌ചെയ്യുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss