|    Aug 17 Fri, 2018 5:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജലന്ധര്‍ പീഡനം: കുറവിലങ്ങാട് എസ്‌ഐയെ സ്ഥലം മാറ്റി

Published : 8th August 2018 | Posted By: kasim kzm

കോട്ടയം: പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള പോലിസ് അന്വേഷണത്തില്‍ ഇടപെടല്‍ നടത്തിയ കുറവിലങ്ങാട് എസ്‌ഐയെ സ്ഥലം മാറ്റി. ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയിലേക്കാണ് കുറവിലങ്ങാട് എസ്‌ഐ ഷിന്റോ പി കുര്യനെ സ്ഥലം മാറ്റിയത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് സ്ഥലം മാറ്റം. ബിഷപ്പിനെതിരേ പരാതി ഉയര്‍ന്ന സമയം മുതല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ രണ്ടുമാസമായി ഷിന്റോ പി കുര്യന്‍ അവധിയിലായിരുന്നതിനാല്‍ പകരം എസ്‌ഐയെ നിയമിക്കുകയായിരുന്നു. കന്യാസ്ത്രീയെ പിന്തുണച്ച സഹപ്രവര്‍ത്തകയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഫാ. ജെയിംസ് ഏര്‍ത്തയിലിന്റെ ആശ്രമത്തില്‍ എസ്‌ഐ പോയിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss