|    Oct 19 Fri, 2018 8:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജലന്ധര്‍ പീഡനം: കന്യാസ്ത്രീയുടെ സഹോദരി നിരാഹാരം തുടരുന്നു; സമരം 12ാം ദിവസത്തിലേക്ക്; ഇന്ന് നിര്‍ണായകം

Published : 19th September 2018 | Posted By: kasim kzm

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീക ള്‍ നടത്തുന്ന സമരം 12ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇന്ന് ഏറെ നിര്‍ണായകം. ചോദ്യംചെയ്യലിനായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവുമെന്നിരിക്കെ പോലിസ് നടപടിയും കന്യാസ്ത്രീകളുടെ നിലപാടുമാണ് ഏവരും ഉറ്റുനോക്കുന്നത്.
നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി ആരംഭിച്ച നിരാഹാരം ഇന്നലെയും തുടര്‍ന്നു. നീതി ലഭ്യമാവും വരെ സമരം തുടരുമെന്ന് അവര്‍ അറിയിച്ചു. എഴുത്തുകാരി ഡോ. പി ഗീതയും എഐസിസി അംഗം പ്രഫ. ഹരിപ്രിയയും പിന്തുണ പ്രഖ്യാപിച്ച് നിരാഹാരം നടത്തുന്നുണ്ട്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്കു മാറ്റിയ സമരസമിതി പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ മാത്യു ആശുപത്രിയി ല്‍ നിരാഹാരം തുടരുകയാണ്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഇന്നലെയും സമരപ്പന്തലില്‍ നേരിട്ടെത്തി കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പീഡനക്കേസില്‍ നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയ സംഭവം ജനാധിപത്യം പുലരുന്ന സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ലെന്നു സമരപ്പന്തലിലെത്തിയ ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍ പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്നു വേദിയില്‍ സംസാരിച്ച ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ആരോപിച്ചു. സ്ത്രികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ പ്രമേയമാക്കി ഒരുക്കിയ“”ചിലപ്പോള്‍ പെണ്‍കുട്ടിസിനിമയിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ചു. സമരം വിജയം കാണുമെന്നു നടന്‍ കൃഷ്ണചന്ദ്രന്‍ പ്രതികരിച്ചു. ഗാനരചയി താവ് രാജീവ് ആലുങ്കലും നടി രശ്മിയും ഐക്യദാര്‍ഢ്യം അറിയിച്ച് സംസാരിച്ചു. തെലങ്കാനയില്‍ നിന്നുള്ള മീര സംഘമിത്ര, സ്വാമി ശൂന്യന്‍, ഹിന്ദു ഐക്യവേദിയുടെ ബിന്ദു മോഹനന്‍, ചെങ്ങറ സമരസമിതി പ്രവര്‍ത്തകന്‍ പി രാജീവ്, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പോളച്ച ന്‍, കൂത്താട്ടുകുളം മേരിയുടെ മകള്‍ ജെസ്സി തുടങ്ങി നൂറുകണക്കിനു പേരാണ് ഇന്നലെ ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറിലെത്തി പിന്തുണ അറിയിച്ചത്.
ബിഷപ്പിനെ അറസ്റ്റ് ചെയ്യാ ന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സേവ് ഒവര്‍ സിസ്റ്റര്‍ സമരസമിതി പ്രവര്‍ത്തകര്‍ ഇന്നലെ വൈകീട്ട് ഹൈക്കോടതി ജങ്ഷനില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇതിനു പുറമേ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട്ട് നടന്ന സായാഹ്ന ധര്‍ണയിലും നിരവധി പേരാണ് പങ്കെടുത്തത്. സംസ്ഥാനത്തിന്റെ മറ്റു കേന്ദ്രങ്ങളിലും ഇന്നും സമരം നടക്കുമെന്നു സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss