|    Aug 20 Mon, 2018 6:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജലന്ധര്‍ പീഡനം: ഒത്തുതീര്‍പ്പിന് ശ്രമിച്ച വൈദികന് ജാമ്യം

Published : 2nd August 2018 | Posted By: kasim kzm

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികപീഡന പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീയെ ഫോണില്‍ വിളിച്ച് വാഗ്ദാനങ്ങള്‍ നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഫാ. ജയിംസ് ഏര്‍ത്തയില്‍ പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന്, കോടതി ഫാ. ജയിംസ് ഏര്‍ത്തയിലിന് ജാമ്യം അനുവദിച്ചു.
ഇന്നലെ നാലുമണിയോടെയാണ് ഫാ. ജയിംസ് ഏര്‍ത്തയി ല്‍ കോടതിയിലെത്തിയത്. ഏറ്റവും അവസാനമായാണ് കോടതി കേസ് പരിഗണിച്ചത്. സംഭവത്തില്‍ ഗൂഢാലോചനയുള്ളതിനാല്‍ ജാമ്യം അനുവദിക്കുന്നതിനെ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. നിയമപരമായ ഏത് അന്വേഷണവുമായും സഹകരിക്കാമെന്ന് ഫാ. ജയിംസ് ഏര്‍ത്തയിലിന്റെ അഭിഭാഷകരായ ജോസ് ആനക്കല്ലുങ്കല്‍, തോമസ് ആനക്കല്ലുങ്കല്‍ കോടതിയെ അറിയിച്ചു.
കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഐപിസി 214, 506 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നത്. വൈദികനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി അന്വേഷണസംഘം കുറവിലങ്ങാട്ട് മഠത്തിലെത്തി വൈദികന്‍ ഫോണില്‍ സംസാരിച്ച കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തുകയും സംഭാഷണത്തിന്റെ പകര്‍പ്പ് കന്യാസ്ത്രീയില്‍ നിന്നു ശേഖരിക്കുകയും ചെയ്തിരുന്നു. വൈദികന്റെ ശബ്ദമാണെന്ന് തിരിച്ചറിയുന്നതിന് ശബ്ദസാംപിള്‍ ശേഖരിക്കാനും നീക്കം നടക്കുന്നതിനിടെയാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss