|    Nov 16 Fri, 2018 9:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജലന്ധര്‍: കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ല: ഉജ്ജയിന്‍ ബിഷപ്

Published : 8th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രീയില്‍ നിന്നു പരാതി ലഭിച്ചിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്. ജലന്ധര്‍ ബിഷപ് തന്നെ പീഡിപ്പിച്ചതായി കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ഉജ്ജയിന്‍ ബിഷപ് നല്‍കിയ മൊഴി. അതേസമയം, തനിക്ക് ജലന്ധര്‍ ബിഷപ്പുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും കന്യാസ്ത്രീ പറഞ്ഞതായി ഉജ്ജയിന്‍ ബിഷപ് വ്യക്തമാക്കി.
സന്ന്യാസ സഭയിലെ ഭരണപരമായ പ്രശ്‌നങ്ങളെ കുറിച്ചാണ് കന്യാസ്ത്രീ പറഞ്ഞതെന്നു സെബാസ്റ്റ്യന്‍ വടക്കേല്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss