|    Nov 21 Wed, 2018 5:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജലനിരപ്പ് 142 അടിയായി വര്‍ധിപ്പിക്കണം: തമിഴ്‌നാട്‌

Published : 2nd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കേരളത്തിലെ പ്രളയത്തിന്റെ സാഹചര്യത്തില്‍ ജലനിരപ്പ് 139 അടിയാക്കിയ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നാണു തമിഴ്‌നാട് സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.
പ്രളയം നേരിടുന്നതില്‍ കേരളത്തിനുണ്ടായ പരാജയം തമിഴ്‌നാടിന്റെ തലയില്‍ കെട്ടിവയ്ക്കാനാണു ശ്രമം. അണക്കെട്ടിനു സുരക്ഷാ ഭീഷണിയില്ല. ഹരജിക്കാരനായ റസ്സല്‍ റോയിയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. മുല്ലപ്പെരിയാറില്‍ നിന്നു തുറന്നുവിട്ട വെള്ളമല്ല കേരളത്തില്‍ പ്രളയം ഉണ്ടാക്കിയത്. പ്രളയസമയത്തു കേരളത്തിലെ മറ്റ് അണക്കെട്ടുകളില്‍ നിന്ന് പുറത്തുവിട്ട വെള്ളത്തേക്കാള്‍ കുറവ് വെള്ളം മാത്രമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കിവിട്ടത്. അതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി നിലനിര്‍ത്താന്‍ അനുമതി നല്‍കണം.
അണക്കെട്ടിന്റെ സുരക്ഷയില്‍ ആശങ്ക ഉന്നയിച്ചു നല്‍കിയ ഹരജി തള്ളണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാലവധിയും സുരക്ഷാഭീഷണിയും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റസ്സല്‍ റോയി നല്‍കിയ ഹരജിയിലാണു തമിഴ്‌നാട് സര്‍ക്കാര്‍ ഇന്നലെ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss