|    Mar 26 Sun, 2017 1:24 am
FLASH NEWS

ജലനിരപ്പ് 114.8 മീറ്റര്‍: തെന്മല പരപ്പാര്‍ ഡാം തുറക്കാന്‍ സാധ്യത

Published : 9th December 2015 | Posted By: G.A.G

കൊല്ലം: തെന്മല പരപ്പാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇന്നലെ വൈകീട്ടോടെ ജലനിരപ്പ് 114.8 മീറ്റര്‍ കഴിഞ്ഞിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടര്‍ ഏതുസമയവും തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  116 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. വനപ്രദേശങ്ങളില്‍നിന്ന് മലവെള്ളപ്പാച്ചിലുമുണ്ട്. 115.82 മീറ്റര്‍ ജലനിരപ്പ് എത്തിയാല്‍ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിനോട് ചേര്‍ന്നുള്ള ജലവൈദ്യുതി നിലയത്തില്‍ രണ്ട് ജനറേറ്ററുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ച് 15 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്

(Visited 77 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക