|    Sep 23 Sun, 2018 2:00 am
FLASH NEWS

ജലനിരപ്പ് നിയന്ത്രണത്തില്‍ കൃത്യത പാലിച്ച് പഴശ്ശി പദ്ധതി

Published : 25th August 2018 | Posted By: kasim kzm

മട്ടന്നൂര്‍: മഴക്കെടുതി വേളയില്‍ സുരക്ഷ ശക്തമാക്കിയും ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കിയും ജലനിരപ്പ് നിയന്ത്രണത്തില്‍ കൃത്യത പാലിച്ച് പഴശ്ശി ഡാം പ്രവര്‍ത്തനം മാതൃകയായി. മലയോര മേഖലയില്‍ കനത്ത ഉരുള്‍പൊട്ടല്‍ അടക്കം ഉണ്ടായിട്ടും സുരക്ഷ ഉറപ്പാക്കുക വഴി പ്രളയത്തെ അതിജീവിക്കാന്‍ പഴശ്ശി പദ്ധതിക്കായി.
സര്‍ക്കാര്‍, ജലസേചന വകുപ്പ്, ഡാം സുരക്ഷാ അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങളെല്ലാം യഥാവിധി പാലിച്ചു. ഉരുള്‍പൊട്ടിയ ഘട്ടത്തിലെല്ലാം പഴശ്ശി പദ്ധതിയുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണു നാട് കണ്ടത്. 26.5 മീറ്റര്‍ സംഭരണശേഷിയുള്ള പദ്ധതിയുടെ നാല് ഷട്ടറുകള്‍ മെയ് 31ന് തന്നെ തുറന്നു.
ഉരുള്‍പൊട്ടല്‍ വ്യാപകമായതോടെ 16 റേഡിയല്‍ ഷട്ടറുകളും പൂര്‍ണമായി തുറന്ന് പഴശ്ശി പദ്ധതി വഴി വളപട്ടണം പുഴയിലേക്ക് വെള്ളം ഒഴുക്കിവിട്ട് പ്രളയഭീഷണി ഇല്ലാതാക്കി. ഏതാനും വര്‍ഷം മുമ്പ് കനത്ത കാലവര്‍ഷത്തില്‍ പഴശ്ശി ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ വൈകിയത് കാരണം ഡാം പരിസരത്ത് വെള്ളം കയറി കോടികളുടെ നഷ്ടമുണ്ടായിരുന്നു.
ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചതാണ് ഇക്കുറി പഴശ്ശിക്ക് നേട്ടമായത്. കണ്ണൂര്‍ ജില്ലയിലെ കാര്‍ഷിക പുരോഗതി ലക്ഷ്യമാക്കി 40 വര്‍ഷം മുമ്പ് ആരംഭിച്ചതാണ് പഴശ്ശി പദ്ധതി. ജില്ലയിലെ കുടിവെള്ള വിതരണത്തിനാണ് പദ്ധതിയിലൂടെ പ്രധാന പ്രയോജനം ലഭിക്കുന്നത്. ജപ്പാന്‍, കൊളച്ചേരി, കണ്ണൂര്‍, പെരളശ്ശേരി തുടങ്ങിയ കുടിവെള്ള പദ്ധതിക്ക് വേണ്ട വെള്ളം ഇവിടെനിന്ന് ലഭ്യമാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss