|    Mar 28 Tue, 2017 10:00 am
FLASH NEWS

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകളുയര്‍ത്തി

Published : 17th July 2016 | Posted By: SMR

തൊടുപുഴ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് മലങ്കര ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു.ഇതേ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി. ഇതിനിടെ മലങ്കര ഡാമിന്റെ ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്ന വിവരം മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. അറക്കുളം, കുടയത്തൂര്‍, മുട്ടം പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലഭിച്ച ശക്തമായ മഴയെത്തുടര്‍ന്നാണ് മലങ്കര ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്.
മൂലമറ്റം പവ്വര്‍ ഹൗസിലെ വൈദ്യുതി ഉല്‍പാദനം നേരിയ തോതിലായതിനാല്‍ ഇടുക്കി ഡാമില്‍ നിന്നുമുള്ള വെള്ളം നിലവില്‍ മലങ്കരയിലെത്തുന്നില്ല.ശനിയാഴ്ച രാവിലെ ഒന്നേകാലിന് ആണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.
മലങ്കര ഡാമിലെ ജലനിരപ്പ് 41.20 മീറ്ററില്‍ എത്തിയതോടെ തൊടുപുഴ,മൂവാറ്റുപുഴ തഹസില്‍ദാര്‍മാരെ വിവരം അറിയിച്ച ശേഷം ഷട്ടര്‍ ഉയര്‍ത്തുകയായിരുന്നുവെന്ന് എം.വി.ഐ.പി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പറഞ്ഞു.42 മീറ്റര്‍ ഉയരത്തില്‍ മാത്രമാണ് മലങ്കര ഡാമില്‍ ജലം സംഭരിക്കാന്‍ കഴിയുകയുള്ളു.
ജലനിരപ്പ് 41.30 മീറ്ററില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ കാഞ്ഞാറിന് സമീപത്തെ കോളനി ഉള്‍പ്പെടെയുള്ള പ്രദേശം വെള്ളത്തിനടിയിലാകും.ഇക്കാരണത്താലാണ് പ്രധാനമായും 41.20 മീറ്ററില്‍ ജലനിരപ്പ് എത്തിയതോടെ ഷട്ടറുകള്‍ തുറന്ന് വിട്ടത്. 6 ഷട്ടറുകള്‍ ഉള്ളതില്‍ 5 ഷട്ടറുകളും ഉയര്‍ത്തിയിരുന്നു.
മൂന്ന് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതവുമാണ് നിലവില്‍ ഉയര്‍ത്തിയിരിക്കുന്നത്. വെള്ളം കുറയുന്നതനുസരിച്ച് ഓരോ ഷട്ടറുകളും മുപ്പത് മിനിറ്റ് വീതം ഇടവെട്ടാണ് നിലവില്‍ ഉയര്‍ത്തുന്നത്. തൊടുപുഴ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പൊടുന്നനെയുള്ള വെള്ളപ്പൊക്കം തടയുന്നതിനാണ് ഇത്തരത്തില്‍ നിര്‍ന്ത്രണ വിധേയമായി വെള്ളം തുറന്ന് വിടുന്നത്.
ഇതിനിടെ ശനിയാഴ്ച പുലര്‍ച്ചെ മുന്നറിയിപ്പില്ലാതെയാണ് ഷട്ടര്‍ ഉയര്‍ത്തിയതെന്ന് ആരോപണം ഉയര്‍ന്നു. മലങ്കര ഡാം തുറന്ന് വിട്ടാല്‍ വെള്ളം എത്തുന്നത് തൊടുപുഴയാറ്റിലേക്കാണ്. അപ്രതീക്ഷിതമായി ആറ്റില്‍ വെള്ളം ഉയരുന്നത് മലങ്കര മുതല്‍ മൂവാറ്റുപുഴ വരെയുള്ള ജനങ്ങളെ ബാധിക്കുമെന്ന് പുഴയോരത്ത് താമസിക്കുന്നവര്‍ ചൂണ്ടിക്കാട്ടി.
വരും ദിവസങ്ങളിലും മഴ ശക്തമായാല്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഷട്ടറുകള്‍ ഷട്ടറുകള്‍ തുറന്ന് വിടുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികാരികള്‍ മുന്നറിയിപ്പ് നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day