|    Jun 27 Tue, 2017 11:01 pm
FLASH NEWS

ജലനിധി തട്ടിപ്പ്; പ്രതിയുടെ പെരിന്തല്‍മണ്ണയിലെ വസ്ത്രവ്യാപാര സ്ഥാപനം പൂട്ടി

Published : 24th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: ജലനിധി മലപ്പുറം റീജ്യനല്‍ ഓഫിസില്‍നിന്ന് ഗ്രാമപ്പഞ്ചായത്തുകള്‍ക്കുള്ള ആറ് കോടിയിലേറെ രൂപ തട്ടിയെടുത്ത കാസര്‍കോട് നീലേശ്വരം പയനി ഹൗസില്‍ പ്രവീണ്‍കുമാര്‍ (40) പെരിന്തല്‍മണ്ണയില്‍ നടത്തിയിരുന്ന വസ്ത്ര വ്യാപാര സ്ഥാപാനം പൂട്ടി. പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡ് ബൈപാസ് ജങ്ഷനില്‍ ആയിഷ കോംപ്ലക്‌സിലാണ് പ്രവീണ്‍ കുമാറിന്റെ ‘പയനീയര്‍’ ചുരിദാര്‍കട പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപന ഉടമ അറസ്റ്റിലായതോടെ സ്ഥാപനം പൂട്ടാന്‍ കെട്ടിട ഉടമ നിര്‍ദേശം നല്‍കുകയായിരുന്നു. വനിതകളായിരുന്നു ഇവിടുത്തെ ജീവനക്കാര്‍. തരക്കേടില്ലാത്ത വ്യപാരം നടന്നുവന്നതായും കൃത്യമായി ദിവസവും സ്ഥാപനത്തില്‍ എത്തുന്ന ഇയാള്‍ കണക്ക് കാര്യങ്ങള്‍ പരിശോധിച്ചിരുന്നതായും പറയുന്നുണ്ട്. അതേസമയം, ജലനിധി തട്ടിപ്പ് സംഭവത്തെ തുടര്‍ന്ന് കെട്ടിട ഉടമ സ്ഥാപനം പൂട്ടാന്‍ നിര്‍ദേശം നല്‍ക്കുകയായിരുന്നു. ചുരിദാര്‍ മൊത്ത വിതരണമായിരുന്നു ഇവിടത്തെ പ്രധാന ഇടപാട്. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിപണനവും ഉണ്ടായിരുന്നു. വസ്ത്ര വ്യപാര സ്ഥാപനത്തോടനുബന്ധിച്ച് ഇയാള്‍ ഓഫിസും പ്രവര്‍ത്തിപ്പിച്ചിരുന്നു. പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ടും തുറന്നിട്ടുണ്ട്. ജലനിധിയുടെ മലപ്പുറം റീജ്യനല്‍ ഓഫിസിലെ 16 ജീവനക്കാരില്‍ ഒരാളായിരുന്നു പ്രവീണ്‍ കുമാര്‍. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളാണു മലപ്പുറം റീജ്യനല്‍ ഓഫിസിന് കീഴില്‍ വരുന്ന ജില്ലകള്‍. ജലനിധി ഓഫിസില്‍ നിന്ന് കുടിവെള്ള വിതരണത്തിനുള്ള പദ്ധതി നടപ്പാക്കുന്ന ഗ്രാമപ്പഞ്ചായത്തുകളിലേക്ക് പദ്ധതി വിഹിതത്തിന്റെ 75 ശതമാനം ജലനിധിയില്‍ നിന്നു നല്‍കും. ഇതിനായി ഗ്രാമപ്പഞ്ചായത്തുകള്‍ പ്രത്യേക അക്കൗണ്ടുകള്‍ തുടങ്ങിയിരുന്നു. മൊത്തം പദ്ധതി വിഹിതത്തിന്റെ 15ശതമാനം ഗുണഭോക്താക്കളും പത്ത് ശതമാനം ഗ്രാമപ്പഞ്ചായത്തുകളുമാണു വഹിച്ചിരുന്നത്. റീജ്യനല്‍ അക്കൗണ്ടില്‍ നിന്നു പഞ്ചായത്തുകള്‍ക്ക് തുകകൈമാറുന്ന ചുമതലയായിരുന്നു പ്രവീണ്‍കുമാറിന്. 2012 മുതല്‍ പഞ്ചായത്തുകള്‍ക്കു കൈമാറിയിരുന്ന തുകയില്‍ ഒരുവിഹിതം ബാങ്കുകളുടേതടക്കം വ്യാജ സീല്‍ നിര്‍മിച്ച് സ്വന്തം അക്കൗണ്ടുകളിലേക്കു മാറ്റിയാണ് ഇയാള്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. അതേസമയം, ജലനിധിയിലെ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാനുള്ള മറയായിട്ടാണോ വസ്ത്ര വ്യാപര കേന്ദ്രം പ്രവര്‍ത്തിപ്പിച്ചതെന്നതും അന്വേഷിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക