|    Jan 19 Thu, 2017 5:41 am
FLASH NEWS

ജലനിധിത്തേടി ഹിമാചല്‍പ്രദേശില്‍ നിന്ന് ഇടുക്കിയിലേക്കൊരു യാത്ര

Published : 13th October 2016 | Posted By: Abbasali tf

തൊടുപുഴ: കേരള സര്‍ക്കാര്‍ ലോകബാങ്കിന്റെ സഹായത്തോടെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ജനകീയ ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ പ്രതിനിധികള്‍ അടിമാലിയില്‍ എത്തി. ഹിമാചല്‍ പ്രദേശ് ശുദ്ധജല വിതരണ ശുചിത്വ മേഖല നവീകരണ പദ്ധതിക്ക് നേതൃത്വം നല്കുന്ന ചീഫ് എന്‍ജിനീയര്‍ ബി എസ് ബാട്ടിയ,സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്‍ കെ ത്രിവേദി എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരും കണ്‍സള്‍ട്ടന്റുമാരും അടങ്ങിയ സംഘത്തെ അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമിയുടെയും സെക്രട്ടറി സഹജന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു.ജലനിധി ഗുണഭോക്തൃ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍,കുടിവെള്ള വിതരണ പദ്ധതികളുടെ ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണവും നിര്‍മ്മാണവും ജനകീയ ഉടമസ്ഥത, തുടര്‍ നടത്തിപ്പും പരിപാലനവും സുസ്ഥിരത തുടങ്ങിയവയെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെംബര്‍മാരും സെക്രട്ടറിയും വിശദീകരിച്ചു. ജലനിധി മാതൃകയാക്കി ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങള്‍ കുടിവെള്ള വിതരണ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും കേരളത്തിലെ ജലനിധി പദ്ധതി അനുകരണീയമാണെന്നും സന്ദര്‍ശക സംഘത്തിന്റെ ലീഡറും ചീഫ് എന്‍ജിനിയറുമായ ബാട്ടിയ പറഞ്ഞു.ട്രൈബല്‍ ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ക്രിസ്റ്റിന്‍ എം ജോസഫ് ജലനിധി പദ്ധതിയുടെ അവതരണം നടത്തി. മാനേജര്‍ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ജോസ് ജെയിംസ്, മാനേജര്‍ ടെക്‌നിക്കല്‍ എബി എം മുണ്ടയ്ക്കല്‍, ഐഇസി കണ്‍സള്‍ട്ടന്റ് ജിജോ ജോസഫ്,പ്രോജക്റ്റ് കമ്മീഷണര്‍ സാബു, സഹായ സംഘടന ഡയറക്ടര്‍ ജോഷി നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക