|    Nov 20 Tue, 2018 2:06 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജലദോഷപ്പനി നിസ്സാരമായി കാണരുതെന്ന് ആരോഗ്യവകുപ്പ്

Published : 8th July 2017 | Posted By: fsq

തിരുവനന്തപുരം: ജലദോഷപ്പനി, ചുമ, തൊണ്ടവേദന, മൂക്കടപ്പ് എന്നീ രോഗലക്ഷണങ്ങള്‍ സാധാരണ സമയത്തിലും മാറാതിരിക്കുകയോ കൂടുന്നതായോ കണ്ടാല്‍ എച്ച്1 എന്‍1 പനിയാണോയെന്ന് സംശയിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തരമായി ഡോക്ടറെ കാണണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിക്കണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് ലഭ്യമാണ്. പ്രമേഹരോഗികള്‍, ഗര്‍ഭിണികള്‍, മറ്റു ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. പനിയുടെ ആരംഭത്തില്‍ തന്നെ ഡോക്ടറെ കാണണം. രോഗികള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും മറച്ചുപിടിക്കണം. വീട്ടിലുള്ള മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കുക, ധാരാളം പാനീയങ്ങള്‍ കുടിക്കുക, ഒരാഴ്ച പൂര്‍ണമായും വിശ്രമിക്കുക, പനി ഭേദമായതിനുശേഷം മാത്രം കുട്ടികളെ സ്‌കൂളുകളില്‍ വിടുക എന്നിവ കൃത്യമായും പാലിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss