|    Jul 24 Mon, 2017 12:21 pm
FLASH NEWS

ജലദിനത്തില്‍ ജലാവകാശ സമരജ്വാല

Published : 21st March 2017 | Posted By: fsq

 

പാലക്കാട്: ലോകജലദിനമായ മാര്‍ച്ച് 22ന്  ജില്ലാ കലക്ടറേറ്റിന്  മുന്നില്‍  ജലാവകാശ സമരജ്വാല  സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. എസ് കൊച്ചുകൃഷ്ണനും, വര്‍ക്കിംഗ്  ചെയര്‍മാന്‍ വിളയോടി വേണുഗോപാലും  അറിയിച്ചു.
കേരളത്തിന്റെ ജലാവകാശം സംരക്ഷിക്കുന്നത്തിനു വേണ്ടിയും, അന്തര്‍ സംസ്ഥാന ജലക്കരാര്‍ പ്രകാരംപറമ്പിക്കുളം ആളിയാറില്‍ നിന്നും  കേരളത്തിന് കിട്ടേണ്ട വെള്ളം വാങ്ങിച്ചെടുക്കാന്‍ സര്‍ക്കാരും, ഉദ്യോഗസ്ഥരും വീഴ്ച്ച  വരുത്തുന്ന നടപടികളിലും പ്രതിഷേധിച്ച് ജലാവകാശ സമരസമിതിയുടെ നേതൃത്വത്തലാണ് സമരജ്വാല സംഘടിപ്പിക്കുന്നത്.
കേരളനിയമസഭ കമ്മിറ്റി കണ്ടെത്തിയതും നിയമസഭ അംഗീകരിച്ചതുമായ ആറ് കരാര്‍ ലംഘനങ്ങളും, 29 പരിഹാര മാര്‍ഗങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ രണ്ടു പതിറ്റാണ്ടുകളായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ യാതൊരു നടപടികളും സ്വീകരിക്കാത്തതിനാല്‍ കേരളത്തിലെ പുഴകളും നദീതടങ്ങളും വരണ്ടു കുടിവെള്ളത്തിന് പോലും വെള്ളമില്ലാതെ ജനങ്ങള്‍ നരകിക്കുന്നു. ഈ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാനാണ് ജലദിനത്തില്‍ ഈ സമരപരിപാടി നടത്തുന്നതെന്ന് ചെയര്‍മാന്‍ അഡ്വ. എസ് കൊച്ചുകൃഷ്ണനും, വര്‍ക്കിംഗ്  ചെയര്‍മാന്‍ വിളയോടി വേണുഗോപാലും  പറഞ്ഞു.
മുന്‍മന്ത്രിമാരായ വി സികബീര്‍, ബിനോയ് വിശ്വം, കുട്ടി അഹമ്മദ്കുട്ടി, മുന്‍ എം പി എന്‍എന്‍ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍,ഡോ.പിഎസ്പണിക്കര്‍ ,ഡോ.പി മുരളി തുടങ്ങിയവര്‍ സംബന്ധിക്കും. കൂടാതെ ജലാവകാശം സംരക്ഷിക്കാന്‍  നടത്തുന്ന ഈ ജനകീയ സമരത്തില്‍ഭവിവിധ സാമൂഹിക,സാംസ്‌ക്കാരിക കര്‍ഷക സംഘനകളുടെ പ്രതിനിധികളും വിദ്യാര്‍ഥികളും സംബന്ധിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക