|    Apr 26 Wed, 2017 5:40 am
FLASH NEWS

ജലജ കൊലക്കേസ്: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: ആലപ്പുഴ കാര്‍ത്തികപ്പള്ളി ചേപ്പാട് ഭാരതി വീട്ടില്‍ ജലജയുടെ കൊലപാതകം സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടുലക്ഷം രൂപയാണ് സംസ്ഥാന പോലിസ് മേധാവി വിവരം നല്‍കുന്നവര്‍ക്കായി പ്രഖ്യാപിച്ചത്. 2015 ആഗസ്ത് 13ന്  വീട്ടില്‍ അതിക്രമിച്ച് കയറി ജലജയെ കൊലചെയ്യുകയും ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും രൂപയും മൊബൈല്‍ ഫോണും കവര്‍ച്ചചെയ്യുകയുമായിരുന്നു. തെളിവിലേക്കു കിട്ടുന്ന വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ് (തിരുവനന്തപുരം, ഫോണ്‍ 9497998998), കോട്ടയം ക്രൈംബ്രാഞ്ച് ഇഒഡബ്ല്യൂ പോലിസ് സൂപ്രണ്ട് ഫോണ്‍- 9497996949, ആലപ്പുഴ ക്രൈംബ്രാഞ്ച് എച്ച് ആന്റ് എച്ച് ഡബ്ല്യൂ-1 ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് കെ സി ബാബുരാജ് (ഫോണ്‍- 9497990196) എന്നിവരിലാരെയെങ്കിലും നേരിട്ടോ ഫോണിലോ അറിയിക്കണം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day