|    Jul 22 Sun, 2018 9:53 am
FLASH NEWS

ജലഗതാഗത വകുപ്പിന്റെ ഫൈബര്‍ബോട്ട് മയക്കുമരുന്ന്-കഞ്ചാവ് സംഘങ്ങളുടെ താവളം

Published : 7th September 2017 | Posted By: fsq

 

പൂച്ചാക്കല്‍: പാണാവള്ളി ബോട്ടുജെട്ടിയിലെ ജലഗതാഗത വകുപ്പിന്റെ ഉപയോഗശൂന്യമായ ഫെബര്‍ബോട്ട് കാഞ്ചാവ്മയക്കുമരുന്ന് സംഘങ്ങളുടെ താവളം. ബോട്ട് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ബോട്ട് നിര്‍മിച്ച കേരള സ്‌റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷ(കെഎസ്‌ഐഎന്‍സി)നോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് ബോട്ട് മാറ്റാന്‍ ആവശ്യമായ നടപടി സര്‍ക്കാരും കൈക്കൊണ്ടില്ല. ഇതോടെ തകര്‍ന്ന ബോട്ട് വര്‍ഷങ്ങളായി പാണാവള്ളി ബോട്ട് ജെട്ടിയുടെ പരിസരത്ത് കെട്ടിയിട്ടിരിക്കുകയാണ്. ഇപ്പോള്‍ ഇവിടെ നിന്നാണ് പെരുമ്പളം ദ്വീപിലേക്ക് അടക്കം കഞ്ചാവ് കൊണ്ടുപോവുന്നത്. സന്ധ്യകഴിയുന്നതോടെ കഞ്ചാവ്മയക്കുമരുന്നുമദ്യ സംഘങ്ങള്‍ ബോട്ടില്‍ ഒത്തുകൂടും. പിന്നെ ലഹരി വില്‍പനയും ഉപയോഗവുമാണ് ബോട്ടില്‍. ഇടയ്്ക്ക് വലിയ ശബ്ദങ്ങളും ബോട്ടില്‍ നിന്ന് ഉയരുന്നതായി പ്രദേശവാസികള്‍ പറയുന്നു. സംഘങ്ങളുടെ ബോട്ടിലെ തമ്പടിക്കല്‍ നാട്ടുകാര്‍ക്കും മറ്റു ബോട്ട് ജീവനക്കാര്‍ക്കും ഉപദ്രവമാകുകയാണ്. സര്‍ക്കാര്‍ ചെലവില്‍ മയക്കുമരുന്ന് മാഫിയക്ക് കായല്‍ തീരത്ത് ഒരു താവളമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ബോട്ടിലേക്ക് കയറാന്‍ പ്രത്യേക സംവിധാനങ്ങളും സംഘം ഒരുക്കിയിട്ടുണ്ട്. രാത്രി വിദ്യാര്‍ഥികളും യുവാക്കളും ലഹരി വാങ്ങാനായി ബോട്ടില്‍ എത്തുന്നുണ്ട്. കായല്‍ മാര്‍ഗവും ലഹരി വസ്തുക്കള്‍ എത്തുന്നതായി വിവരമുണ്ട്. എട്ടാംക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ കഞ്ചാവ് സംഘങ്ങളുടെ വലയിലാണ്.  യുവാക്കള്‍ക്കിടയിലും ചെറുപൊതികളിലായി ഇവിടെ ലഹരി വ്യാപകമാണ്. പരിസരങ്ങളിലെ വിദ്യാര്‍ഥികളടക്കമുള്ള ആളുകള്‍ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതിര്‍ത്തികളിലെ പരിശോധന കുറഞ്ഞതും ഇവര്‍ക്കു തുണയാവുന്നതായി ആരോപണമുണ്ട്. കൊച്ചിയില്‍ നിന്നാണ് കൂടുതലും കഞ്ചാവ് എറണാകുളത്തിന്റ അതിര്‍ത്തി കടന്ന് അരൂര്‍ ഭാഗത്തേക്ക് എത്തുന്നത്. ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ ലഹരി വസ്തുകള്‍ വില്‍ക്കുന്നവരെ പോലിസ് പിടികൂടുകയും ബോട്ട് പാണാവള്ളിയില്‍ നിന്ന് മാറ്റാനുള്ള നടപടികള്‍ ജലഗതാഗത വകുപ്പ് എടുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss