|    Nov 20 Mon, 2017 5:03 pm
FLASH NEWS

ജലക്ഷാമത്തിനു കാരണം മനുഷ്യന്റെ ആര്‍ത്തി : എം മുകുന്ദന്‍

Published : 9th August 2017 | Posted By: fsq

 

കണ്ണൂര്‍: ഉറ്റിവീഴുന്ന ഒരുതുള്ളി വെള്ളം പോലും മണ്ണില്‍ താഴ്ന്നിറങ്ങാന്‍ അനുവദിക്കാതെ ഭൂമി മുഴുവന്‍ വിഴുങ്ങാനുള്ള മനുഷ്യന്റെ ആര്‍ത്തിയാണ് ജലക്ഷാമത്തിനു കാരണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മൂല്യമറിയുക, ജലം കാത്തുവയ്ക്കുക എന്ന കാംപയിന്റെ ജില്ലാതല പ്രഖ്യാപനവും മാതൃകാപദ്ധതികളുടെ ഉദ്ഘാടനവും ചട്ടുകപ്പാറയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് മറുകര കാണാനാവാത്തവിധം വെള്ളമൊഴുകിയിരുന്ന നമ്മുടെ പുഴകളില്‍ കൂടി ഇന്ന് മണല്‍ലോറികള്‍ സഞ്ചരിക്കുന്ന കാഴ്ച വേദനിപ്പിക്കുന്നതാണ്. 50 വര്‍ഷം മുമ്പ് വേനല്‍കാലത്തുപോലും പച്ചപ്പും നീരുറവകളും ഉണ്ടായിരുന്നു നമ്മുടെ പറമ്പുകളില്‍. എന്നാല്‍ ജീവന്‍ നിലനിര്‍ത്തുന്ന ജലം ദിനേന കുറഞ്ഞുവരുന്ന സ്ഥിതിയാണുള്ളത്. ഇതിനു നാം തന്നെയാണ് ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. എസ്പി ജി ശിവവിക്രം, പി പി ദിവ്യ, കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ, ടി വസന്തകുമാരി, പി ബാലന്‍, എന്‍ പത്മനാഭന്‍, അജിത്ത് മാട്ടൂല്‍, കെ മഹിജ, കെ വി ഗോവിന്ദന്‍, കെ പി അബ്ദുസ്സമദ്, എസ് സന്തോഷ്, അഷ്‌റഫ്, കെ എം രാമകൃഷ്ണന്‍, അജയകുമാര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക