|    Jun 29 Thu, 2017 6:08 pm
FLASH NEWS

ജലക്ഷാമം ; പെരിങ്ങോം അഗ്‌നിശമന സേനയ്ക്ക് വെല്ലുവിളി

Published : 29th November 2016 | Posted By: SMR

ചെറുപുഴ: വേനല്‍ക്കാലം അടുക്കാറായതോടെ പെരിങ്ങോം അഗ്‌നിശമന സേനയ്ക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍. മലയോര പഞ്ചായത്തുകളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുമ്പോള്‍ സേന അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നം ജലദൗര്‍ലഭ്യമാണ്. മലയോരത്തെ നിരവധി പഞ്ചായത്തുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്താന്‍ ചുമതലപ്പെട്ടവരാണ് പെരിങ്ങോം അഗ്‌നിശമന സേന. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ചെറുപുഴ, പെരിങ്ങോം-വയക്കര, ചീമേനി പഞ്ചായത്തുകളിലെല്ലാം അത്യാഹിതം നടന്നാല്‍ ഓടിയെത്തുന്ന സേനയ്ക്ക് വേനലാവുന്നതോടെ വിശ്രമമില്ലാത്ത ദിനങ്ങളാണ്. വേനല്‍ക്കാലത്തെ തീപിടിത്തങ്ങളെ നേരിടുമ്പോള്‍ ജലക്ഷാമമാണ് പ്രധാന വെല്ലുവിളി. പെരിങ്ങോത്തെ സ്‌റ്റേഷന്‍ വളപ്പില്‍ കുടിവെള്ളത്തിനു തന്നെ ബുദ്ധിമുട്ടുന്ന സേന വെള്ളം സംഭരിക്കാന്‍ പ്രധാനമായും ചെറുപുഴ പുഴയെ ആണ് ആശ്രയിക്കുന്നത്. പലപ്പോഴും ദൂരദിക്കുകളില്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി മടങ്ങുമ്പോള്‍ ആ പ്രദേശത്തെ ജലസ്രോതസ്സുകളെയും ഇവര്‍ക്ക് ആശ്രയിക്കേണ്ടി വരുന്നു. 4000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് ഫയര്‍സര്‍വീസിന്റെ ഒരു എന്‍ജിനുള്ളത്. ഇത്തരത്തില്‍ രണ്ട് എന്‍ജിനുകള്‍ പെരിങ്ങോം സേനയ്ക്കുണ്ട്. ഇതു രണ്ടും മുഴുസമയവും വെള്ളം സംഭരിച്ചു സൂക്ഷിക്കേണ്ടതുണ്ട്. ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ കെട്ടിടവും, കുഴല്‍കിണറുകളും ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക