|    Jul 22 Sun, 2018 9:47 pm
FLASH NEWS

ജലഅതോറിറ്റി ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്

Published : 28th September 2017 | Posted By: fsq

 

കൊല്ലം: ജലഅതോറിറ്റി ഓഫിസുകളില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി കെ അശോക്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിന് സിഐമാരായ എംഎം ജോസ്, വിആര്‍ രവികുമാര്‍, പ്രമോദ്കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ ഓഫിസുകളിലായിരുന്നു റെയ്ഡ്. കൊല്ലത്ത് വിജിലന്‍സ് സംഘം പരിശോധനയ്‌ക്കെത്തുമ്പോള്‍ മൂന്ന് ഉദ്യോഗസ്ഥര്‍ ഹാജരായിരുന്നില്ല. 25ഓളം ഫയലുകള്‍ കെട്ടിക്കിടക്കുന്നതായും, ഒരു വര്‍ഷമായി ഒരു കോണ്‍ട്രാക്ടര്‍ക്ക് തന്നെ പ്രവൃത്തികള്‍ നല്‍കുന്നതായും കണ്ടെത്തി.പുനലൂരില്‍ ഒരു വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ കണക്ഷനുകളൊന്നും നല്‍കിയിട്ടില്ല. കൊടുത്ത മറ്റ് 20 കണക്ഷനുകളില്‍ 16 എണ്ണവും ഒരേ ലൈസന്‍സിക്ക് തന്നെയാണെന്ന് കണ്ടെത്തി.  പുനലൂരില്‍ കാഷ്‌രജിസ്റ്ററില്‍ തുക കൂട്ടിയെഴുതിയ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തു.കൊട്ടാരക്കരയില്‍ ഏഴ് ഫയലുകള്‍ സമയം കഴിഞ്ഞിട്ടും പരിശോധിച്ചിട്ടില്ല. തഹസില്‍ദാര്‍മാരായ വിനോദ് കെഎം, അഹമ്മദ് കബീര്‍, ഹരികുമാര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss