|    Jul 29 Sat, 2017 12:40 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജറുസലേം പ്രമേയം യുനെസ്‌കോ അംഗീകരിച്ചു

Published : 20th October 2016 | Posted By: SMR

ദുവാബി: അധിനിവിഷ്ട ജറുസലേം ഫലസ്തീന്റെ ഭാഗമാണെന്നും ഇവിടുത്തെ പുണ്യപ്രദേശങ്ങള്‍ ഫലസ്തീന്‍ പൈതൃകത്തിന്റെ ഭാഗമാണെന്നുമുള്ള പ്രമേയത്തിന് യൂനെസ്‌കോയുടെ അംഗീകാരം. ഫലസ്തീന്റെ പുണ്യപ്രദേശങ്ങളില്‍ ഇസ്രായേല്‍ അധിനിവേശം നടത്തുകയാണെന്നു പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പഴയ കിഴക്കന്‍ ജറുസലേം നഗരത്തിലുള്ള അല്‍ അഖ്‌സ പള്ളിയിലും ഇസ്രായേല്‍ അധിനിവേശം നടത്തുന്നു. മുസ്‌ലിംകളുടെ പ്രധാന പുണ്യകേന്ദ്രങ്ങളില്‍ ഒന്നായ അല്‍ അഖ്‌സയില്‍ പ്രവേശനം നിഷേധിക്കുന്നതിനെയും പ്രമേയം വിമര്‍ശിച്ചു. അധിനിവിഷ്ട ഫലസ്തീന്‍ എന്നും ഇസ്രായേലിനെ അധിനിവേശ ശക്തിയെന്നുമാണ് പ്രമേയത്തില്‍ വിശേഷിപ്പിച്ചത്. അല്‍ അഖ്‌സ പള്ളിയുള്‍പ്പെടെ മേഖലയിലെ പ്രദേശങ്ങള്‍ക്ക് ഇസ്രായേല്‍ നല്‍കിയിരുന്ന ജൂതപ്പേരുകള്‍ക്ക് പകരം ഇസ്‌ലാമിക പേരുകളാണ് ഉപയോഗിച്ചത്.
യുനെസ്‌കോയുടെ നടപടിക്കെതിരേ ഇസ്രായേല്‍ വിമര്‍ശനവുമായെത്തിയിട്ടുണ്ട്. അറബ് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് പ്രമേയം കൊണ്ടുവന്നത്. നേരത്തേ പ്രമേയവുമായി ബന്ധപ്പെട്ട് യുനെസ്‌കോയുമായുള്ള ബന്ധം ഇസ്രായേല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക