|    Oct 19 Fri, 2018 2:42 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജര്‍മന്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി; 19കാരന്‍ അറസ്റ്റില്‍

Published : 25th September 2017 | Posted By: fsq

 

മംഗളൂരു: ജര്‍മന്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ 19 വയസ്സുകാരന്‍ അറസ്റ്റില്‍. ദേരാലകട്ടയില്‍ വച്ച് 18കാരിയായ ജര്‍മന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിന് മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത്. ഗവേഷണത്തിന്റെ ഭാഗമായി പനീറില്‍ ആശ്രമം സന്ദര്‍ശിക്കാനായി റോഡിലൂടെ നടന്നുവരുമ്പോഴാണ് പെണ്‍കുട്ടിയെ യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം, മുഹമ്മദ് മുസ്തഫ മനോവൈകല്യത്തെ തുടര്‍ന്ന് വെന്‍ലോക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss