|    Dec 14 Fri, 2018 8:37 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജര്‍മന്‍ വിദ്യാര്‍ഥിക്ക് ചൈന വിസ നിഷേധിച്ചു

Published : 15th August 2018 | Posted By: kasim kzm

ബെയ്ജിങ്: പഠനത്തിന്റെ ഭാഗമായി മനുഷ്യാവകാശ പ്രവര്‍ത്തകരെക്കുറിച്ച് പഠിക്കുകയും ക്ലാസ് റിപോര്‍ട്ട് തയ്യാറാക്കുകയും ചെയ്ത ജര്‍മന്‍ പൗരനായ വിദ്യാര്‍ഥിയെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ച് ചൈന. സിന്‍ഹുവ സര്‍വകലാശാലയില്‍ ജേണലിസം ആന്റ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ഡേവിഡ് മിസ്സലിനെയാണ് സ്റ്റുഡന്റ് വിസ റദ്ദാക്കി ചൈന ജര്‍മനിയിലേക്ക് തിരിച്ചയച്ചത്. ചൈനയില്‍മനുഷ്യാവകാശ പ്രവര്‍ത്തകരെ അകാരണമായി തടവില്‍ പാര്‍പ്പിക്കുന്നത് പഠനവിഷയമാക്കിയതാണ് അധികൃതരുടെ അതൃപ്തിക്കിടയാക്കിയതെന്ന് മിസ്സല്‍ ആരോപിച്ചു.
രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെക്കുറിച്ചും അഭിഭാഷകരെക്കുറിച്ചും തന്റെ മാധ്യമപ്രവര്‍ത്തന ക്ലാസില്‍ റിപോര്‍ട്ട് അവതരിപ്പിച്ചതിന് ഇതിനുമുമ്പും സര്‍വകലാശാലാ അധികൃതര്‍ രണ്ടു തവണ മിസ്സലിന് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
2015 മുതലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തൊട്ടാകെ 300 മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് ചൈന അകാരണമായി തടഞ്ഞുവയ്ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss