|    Jan 18 Wed, 2017 3:42 pm
FLASH NEWS

ജര്‍മന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച് ടോണി ക്രൂസ്

Published : 14th June 2016 | Posted By: SMR

പാരിസ്: ഉക്രെയ്‌നിനെതിരായ ആദ്യമല്‍സരത്തിലെ ജയത്തിനു ജര്‍മനി കടപ്പെട്ടിരിക്കുന്നത് റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസിനോടാണ്. എണ്ണയിട്ട യന്ത്രം കണക്കെ ജര്‍മന്‍ മധ്യനിരയില്‍ വിശ്രമമില്ലാതെ കളിച്ച ക്രൂസ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. ഒന്നാംഗോളിനു വഴിയൊരുക്കിയ ക്രൂസ് ടീമിന്റെ മി ക്ക നീക്കങ്ങളിലും പങ്കാളിയായിരുന്നു.
എന്നാല്‍ ജര്‍മനി ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് മല്‍സരശേഷം ക്രൂസ് പ്രതികരിച്ചത്. ”ഇതു തുടക്കം മാത്രമാണ്. 2-0ന് അ തും ഗോള്‍ വഴങ്ങാതെ ജയിക്കുകയെന്നത് ആത്മവിശ്വാസം നല്‍കുന്നതാണ്. കളിയിലുടനീളം ഞങ്ങള്‍ക്ക് മേല്‍ക്കൈയുണ്ടായിരുന്നു. ടീമിന്റെ പാസിങും മികച്ചതായിരുന്നു. എന്നാല്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ടീം പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്”- താരം മനസ്സ്തുറന്നു.
”ആദ്യപകുതിയുടെ അവസാന 15 മിനിറ്റ് ഉക്രെയ്ന്‍ ഞങ്ങളെ ശരിക്കും വിറപ്പിച്ചു. അതുകൊണ്ടു തന്നെ അപ്പോള്‍ ടീം ഗോള്‍ വഴങ്ങിയിരുന്നെങ്കില്‍ ഞങ്ങള്‍ക്കു പരാതിയുണ്ടാവുമായിരുന്നില്ല. രണ്ടാംപകുതിയില്‍ എതിരാളികള്‍ക്ക് ഒരു പഴുതും നല്‍കാതെയാണ് ജര്‍മനി കളിച്ചത്”- ക്രൂസ് വിലയിരുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക