|    Jul 28 Fri, 2017 2:28 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജര്‍മന്‍ ഫുട്‌ബോള്‍ ടീമില്‍ മൂന്ന് പുതുമുഖങ്ങള്‍

Published : 6th November 2016 | Posted By: SMR

ബെര്‍ലിന്‍: വരാനിരിക്കുന്ന അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കുള്ള ജര്‍മന്‍ ടീമില്‍ മൂന്നു പുതുമുഖങ്ങളെ കോച്ച് ജോക്വിം ലോ ഉ ള്‍പ്പെടുത്തി. ബയേര്‍ ലെവര്‍ക്യുസന്റെ ബെഞ്ചമിന്‍ ഹെന്റിക്‌സ്, വോള്‍ഫ്‌സ്ബര്‍ഗിന്റെ യാനിക് ഗെര്‍ഹര്‍ട്ട്, വെര്‍ഡര്‍ ബ്രെമന്റെ സെര്‍ജി നാര്‍ബി എന്നിവരാണ് 25 അംഗ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
2018ലെ റഷ്യന്‍ ലോകകപ്പിനുള്ള യോഗ്യതാറൗണ്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന മല്‍സരങ്ങളെ ഗൗരവത്തോടെയാണ് ടീം കാണുന്നതെന്ന് ലോ പറഞ്ഞു. ”സാന്‍മരിനോയ്‌ക്കെതിരേയുള്ള അടുത്ത കളിയില്‍ ജയിച്ച് ഗ്രൂപ്പില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം. അതോടൊപ്പം യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും ആഗ്രഹിക്കുന്നു”- കോച്ച് വിശദമാക്കി.
പരിക്കു ഭേദമായെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലെറോയ് സെയ്ന്‍, ബൊറൂസ്യ ഡോട്മുണ്ടിന്റെ ആന്ദ്രെ ഷര്‍ലെ, എഎസ് റോമയുടെ അന്റോണിയോ റൂഡിഗര്‍ എന്നി വരെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല.
ഈ മാസം 11നാണ് ജര്‍മനി സാന്‍മരിനോയുമായി ഏറ്റുമുട്ടുന്നത്. നാലു ദിവത്തിനു ശേഷം കരുത്തരായ ഇറ്റലിയുമായും ജ ര്‍മനി കൊമ്പുകോര്‍ക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക