|    Nov 19 Sun, 2017 4:04 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ജര്‍മന്‍ നഗരത്തില്‍ യുദ്ധകാലത്തെ ബോംബ് കണ്ടെത്തി

Published : 9th August 2017 | Posted By: fsq

 

മ്യൂണിക്: ജര്‍മനിയില്‍ രണ്ടാം ലോകയുദ്ധകാലത്തെ ബോംബ് കണ്ടെത്തി. ബോംബ് നിര്‍വീര്യമാക്കിയതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജര്‍മനിയിലെ ദസല്‍ദോഫ് നഗരത്തില്‍ കെട്ടിട നിര്‍മാണ പ്രവൃത്തിക്കിടെ കഴിഞ്ഞ ദിവസമാണ് 250 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് നഗരത്തില്‍നിന്ന് 2000ഓളം പേരെ ഒഴിപ്പിച്ചിരുന്നു. ബോംബ് കണ്ടെത്തിയ പ്രദേശത്തിന്റെ 250 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരയൊണ് ഒഴിപ്പിച്ചത്. നഗരത്തിലെ 4,400ഓളം കുടുംബങ്ങള്‍ക്ക് വീട്ടില്‍നിന്നു പുറത്തിറങ്ങാതിരിക്കാന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക